അനുമോദിച്ചു


കാഞ്ഞങ്ങാട്: മികച്ച കുറ്റാന്വേഷണ ഉദ്യോഗസ്ഥര്‍ക്കുള്ള കേന്ദ്ര സര്‍ക്കാറിന്റെ പ്രഥമ പുരസ്‌കാരം നേടിയ തലശ്ശേരി ഡി.വൈ.എസ്.പി. കെ.വി. വേണു ഗോപാലിനെ ക്രിയേറ്റീവ് കാഞ്ഞങ്ങാട് അനുമോദിച്ചു.
കഴിഞ്ഞ ദിവസം മേലാങ്കോട്ട് ലയണ്‍സ് ക്ലബ്ബ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ ക്രിയേറ്റീവ് കാഞ്ഞങ്ങാടിന്റെ മുഖ്യ രക്ഷാധികാരിയും കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വിദൂര വിദ്യാഭ്യാസ ഡയക്ടര്‍ ഡോ. എ എം ശ്രീധരന്‍ ഉപഹാരം നല്‍കി അനുമോദിച്ചു.എ. ഹമീദ് ഹാജി പൊന്നാട അണിയിച്ചു. പ്രസിഡണ്ട് കെ.പി. മോഹനന്‍ അദ്ധ്യക്ഷത വഹിച്ചു. ടി.കെ.സുധാകരന്‍, അബ്ദുള്‍ സത്താര്‍ ആവിക്കര ,തുടങ്ങിയവര്‍ സംസാരിച്ചു. എന്‍. ശ്രീകണ്ഠന്‍ സ്വാഗതം പറഞ്ഞു.
തുടര്‍ന്ന് കേന്ദ്ര സംഗീത നാടക അക്കാദമി ന്യൂഡല്‍ഹി, കൂടിയാട്ട കലാകേന്ദ്രം തിരുവനന്തപുരം എന്നീ സ്ഥാപനങ്ങളുടെ സഹകരണത്തോടെ കലാമണ്ഡലം നിലയും സംഘവും അവതരിപ്പിച്ച നങ്ങ്യാര്‍കൂത്തും നടന്നു.

Post a Comment

0 Comments