കാഞ്ഞങ്ങാട്: മാവുങ്കാല്‍ കാട്ടുകുളങ്ങരയിലെ പ്രകാശിന്റെ മകള്‍ ഹൊസ്ദുര്‍ഗ് ഗവ ഹയര്‍ സെക്കന്‍ഡറി സ്കൂളിലെ പ്ലസ്ടു വിദ്യാര്‍ത്ഥിനി നവ്യയുടെ (18) ആത്മഹത്യയുമായി ബന്ധപ്പെട്ട് കാമുകനെതിരെ ആത്മഹത്യാപ്രേരണാകുറ്റത്തിന് പുറമെ പോക്സോയും ചുമത്തും.
കഴിഞ്ഞ ശനിയാഴ്ചയാണ് നവ്യയെ വീട്ടിനകത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്. തന്റെ മരണത്തിന് ആരും ഉത്തരവാദിയല്ലയെന്ന് നവ്യ ആത്മഹത്യാകുറിപ്പ് എഴുതിവെച്ചിരുന്നുവെങ്കിലും നവ്യയെ അഭിജിത്ത് നിരന്തരം ശല്ല്യപ്പെടുത്തിയിരുന്നതായി ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും മൊഴിയുടെ അടിസ്ഥാനത്തിലാണ് കാമുകനായ കാട്ടുകുളങ്ങരയിലെ അഭിജിത്തിനെതിരെ ആത്മഹത്യാപ്രേരണ കുറ്റം ചുമത്താന്‍ അന്വേഷണ സംഘം തീരുമാനിച്ചത്. എന്നാല്‍ ആത്മഹത്യ ചെയ്യുന്നതിന് ഒരുമാസം മുമ്പാണ് പെണ്‍കുട്ടിക്ക് 18 വയസ് പൂര്‍ത്തിയായത്. ഇതിന് മുമ്പും അഭിജിത്ത് പെണ്‍കുട്ടിയെ ശല്ല്യപ്പെടുത്തിയിരുന്നതായും മൊഴികളിലുണ്ട്. അതുകൊണ്ട് തന്നെ പ്രായപൂര്‍ത്തിയാവുന്നതിന് മുമ്പും നവ്യയെ ശല്ല്യപ്പെടുത്തിയതിനാലാണ് അഭിജിത്തിനെതിരെ പോക്സോയും ചുമത്താന്‍ അന്വേഷണസംഘം തീരുമാനിച്ചത്. കേസില്‍ അഭിജിത്തിനെതിരെ പ്രേരണാകുറ്റവും പോക്സോകുറ്റവും ചുമത്തി ഇന്നോ നാളെയോ അന്വേഷണസംഘം ഹോസ്ദുര്‍ഗ് കോടതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും. എസ്.ഐ ലീലയുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസന്വേഷിക്കുന്നത്. കാട്ടുകുളങ്ങര ക്ഷേത്രോത്സവ പരിസരത്തുവെച്ച് നവ്യയെ അഭിജിത്ത് മര്‍ദ്ദിക്കുകയും മൊബൈല്‍ ഫോണ്‍ എറിഞ്ഞുപൊട്ടിക്കുകയും ചെയ്തതിന്റെ പിന്നാലെയാണ് പെണ്‍കുട്ടി വീട്ടിലെത്തി ജീവനൊടുക്കിയത്.
0 Comments