ബിരുദദാനസമ്മേളനവും സ്ഥാപകദിനാഘോഷവും


പെരിയ: കേന്ദ്ര സര്‍വ്വകലാശാലയില്‍ മാര്‍ച്ച് 2 ന് നടക്കുന്ന നാലാമത് ബിരുദദാനസമ്മേളനത്തില്‍ കേരള ഗവര്‍ണ്ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ മുഖ്യാതിഥിയായി പങ്കെടുക്കും.
തിങ്കളാഴ്ച രാവിലെ 11 ന് ചന്ദ്രഗിരി ഓപ്പണ്‍ എയര്‍ ആഡിറ്റോറിയത്തില്‍ നടക്കുന്ന സമ്മേളനത്തില്‍ സര്‍വ്വകലാശാല ചാന്‍സിലര്‍ പ്രൊഫ.എസ്.വി.ശേഷഗിരി റാവു അദ്ധ്യക്ഷത വഹിക്കും. 27 പേര്‍ക്ക് ബിരുദവും 538 പേര്‍ക്ക് ബിരുദാനന്തരബിരുദവും 9 പേര്‍ക്ക് പി.എച്ച്.ഡി ബിരുദവും നല്‍കി ആദരിക്കും. വിവിധ പഠനവകുപ്പുകളിലെ വിദ്യാര്‍ത്ഥികള്‍ക്ക് ക്രമപ്രകാരമാകും ബിരുദം നല്‍കുക. 23 പഠന വകുപ്പിലെ രജിസ്റ്റര്‍ ചെയ്ത വിദ്യാര്‍ത്ഥികള്‍ക്കാണ് സമ്മേളനത്തില്‍ ബിരുദം നല്‍കി ആദരിക്കും. ബിരുദദാനസമ്മേളനത്തില്‍ പങ്കെടുക്കുന്നവര്‍ രാവിലെ 9.30ന് തന്നെ പാസ്സുകളുമായി നിര്‍ദ്ദിഷ്ട സ്ഥാനത്ത് ഇരിക്കേണ്ടതാണെന്ന് സര്‍വ്വകലാശാല അധികൃതര്‍ അറിയിച്ചു. യു.ജി.സി - മാനവവിഭവശേഷി വകുപ്പു പ്രകാരം, പരമ്പരാഗത വേഷമാകും ബിരുദദാന സമ്മേളനത്തില്‍ പങ്കെടുക്കുന്ന വിശിഷ്ട വ്യക്തികളും അദ്ധ്യാപകരും വിദ്യാര്‍ത്ഥികളും ധരിക്കുക.
മാര്‍ച്ച് 2 ന് തന്നെ സര്‍വ്വകലാശാലയുടെ 11-ാം സ്ഥാപകദിനാഘോഷവും നടക്കും. വൈകിട്ട് 5.30ന് നടക്കുന്ന ചടങ്ങില്‍ ഐ.എസ്.ആര്‍.ഒ മുന്‍ ചെയര്‍മാനും കേന്ദ്ര സര്‍ക്കാരിന്റെ ബഹിരാകാശവകുപ്പ് സെക്രട്ടറിയുമായ ജി.മാധവന്‍ നായര്‍ സ്ഥാപകദിനാഘോഷപ്രഭാഷണം നടത്തും. വൈസ്ചാന്‍സിലര്‍ ഡോ.ജി.ഗോപകുമാര്‍ അദ്ധ്യക്ഷത വഹിക്കും.
പ്രോ-വൈസ്ചാന്‍സിലര്‍ ഡോ.കെ.ജയപ്രസാദ്, രജിസ്ട്രാര്‍ ഡോ.എ.രാധാകൃഷ്ണന്‍ നായര്‍, സ്റ്റുഡന്റ്‌സ് കൗണ്‍സില്‍ പ്രസിഡന്റ് അനുമോദ്.കെ.കെ എന്നിവര്‍ സംസാരിക്കും.
തുടര്‍ന്ന് കുട്ടികള്‍ അവതരിപ്പിക്കുന്ന വിവിധ കലാപരിപാടികളും നടക്കും.

Post a Comment

0 Comments