ഇ അഹമ്മദ് അനുസ്മരണം നടത്തി


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് മണ്ഡലം മുസ്ലിംലീഗ് കമ്മിറ്റി സംഘടിപ്പിച്ച ഇ അഹമ്മദ് അനുസ്മരണ പരിപാടി മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗം മെട്രോ മൂഹമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് തെരുവത്ത് മൂസ ഹാജി അധ്യക്ഷത വഹിച്ചു. ആറങ്ങാടി ഖത്തീബ് കെ.ടി അബ്ദുല്ല ഫൈസി പ്രാര്‍ഥന നടത്തി. ജില്ലാ സെക്രട്ടറി കെ മുഹമ്മദ് കുഞ്ഞി മുഖ്യ പ്രഭാഷണം നടത്തി. സി.എം ഖാദര്‍ ഹാജി, സി മുഹമ്മദ് കുഞ്ഞി, മുബാറക് ഹസൈനാര്‍ ഹാജി, ഹമീദ് ചേരക്കാടത്ത്, കുഞ്ഞാമദ് പുഞ്ചാവി, അബ്ദുറസാഖ് തായിലക്കണ്ടി, ജാഫര്‍ മൂവാരിക്കുണ്ട്, ടി അന്ത്രുമാന്‍, എം അബ്ദുറഹ്മാന്‍ ഹദ്ദാദ്, നൗഷാദ് കൊത്തിക്കാല്‍, എം.പി നൗഷാദ്, വസീം പടന്നക്കാട്, പാറക്കാട്ട് മുഹമ്മദ്, കെ.എം മുഹമ്മദ് കുഞ്ഞി, പി.പി നസീമ, കൊവ്വല്‍ അബ്ദുറഹ്മാന്‍, പാലാട്ട് ഇബ്രാഹിം, മുഹമ്മദലി പീടികയില്‍, പി. എ റഹ്മാന്‍, ജബ്ബാര്‍ ചിത്താരി, സി.എച്ച് സുബൈദ എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി വണ്‍ഫോര്‍ അബ്ദുറഹ്മാന്‍ സ്വാഗതം പറഞ്ഞു.

Post a Comment

0 Comments