കാഞ്ഞങ്ങാട്: വേനല്കന ത്തതോടെ അഗ്നിബാധയും വ്യാപകം. മകരത്തില്‍ മരംകോച്ചുന്ന തണുപ്പെന്ന പഴമൊഴി പഴങ്കഥയാകുന്നു. മകരം പകുതിയായതോടെ തന്നെ വെയിലിനു കാഠിന്യമേറുകയാണ്.
ദിവസവും നാലും അഞ്ചും സ്ഥലങ്ങളില്‍നിന്നാണ് അഗ്നിശമന സേനയിലേക്ക് തീപിടുത്ത സന്ദേശമെത്തുന്നത്. ഇപ്പോള്‍തന്നെ ഒരുദിവസം ശരാശരി അഞ്ചു കേസെങ്കിലും ഹോസ്ദുര്‍ഗ് ഫയര്‍സ്റ്റേഷനില്‍ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
ഞായറാഴ്ച ഉച്ചയ്ക്ക് ദേശീയപാതയില്‍ ചാലിങ്കാലില്‍ ഉണ്ടായ തീപിടിത്തം നിയന്ത്രണ വിധേയമാക്കാന്‍ രണ്ടു മണിക്കൂറിലേറെ വേണ്ടിവന്നു. കാഞ്ഞങ്ങാട് ഫയര്‍സ്റ്റേഷനില്‍ അഞ്ച് ഫയര്‍ എഞ്ചിനുകള്‍ ഉള്‍പ്പെടെ ഏഴ് വാഹനങ്ങളാണ് ഉള്ളത്. നാലു ഡ്രൈവര്‍മാരുമുണ്ട്. രണ്ട് ഫയര്മാന്മാരുടെ ഒഴിവും ഇവിടെയുണ്ട്. വെയിലിനു ചൂടുകൂടുന്നതോടെ കേസുകളുടെ എണ്ണം പത്തുവരെയാകാം.
തൊട്ടടുത്ത തൃക്കരിപ്പൂര്‍ ഫയര്‍സ്റ്റേഷനില്‍ ശരാശരി അഞ്ചുകേസുകള്‍ ഇപ്പോള്‍തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.
കാരണങ്ങള്‍ റോഡ് സൈഡുകളിലെ പറമ്പുകളില്‍ യഥാസമയം പുല്ലുനീക്കം ചെയ്യാതിരിക്കുന്നതും പകല്‍സമയത്ത് പുല്ലുകള്‍ കത്തിക്കുന്നതുമൊക്കെയാണ് തീപിടുത്തം വ്യാപകമാക്കുന്നത്. ഇതിനുപുറമെ പുകവലിക്കാര്‍ അശ്രദ്ധയോടെ വലിച്ചുതള്ളുന്ന സിഗററ്റ് കുറ്റികളും തീപിടിത്തത്തിനിടയാക്കുന്നുണ്ട്. തീപിടുത്തത്തിനെതിരെ ജാഗരൂകരായിരിക്കാന്‍ സ്കൂള്‍തലത്തില്‍ ബോധവത്കരണ ക്ലാസുകള്‍ നടത്തിവരുന്നുണ്ട്.
0 Comments