സംസ്ഥാനസമ്മേളനത്തിന് സ്വാഗതസംഘം രൂപീകരണം നാളെകാസര്‍കോട് നടക്കുന്ന കെ.എസ്.ആര്‍.ടി.സി പെന്‍ഷനേഴ്‌സ് ഓര്‍ഗനൈസേഷന്‍ 40-ാം സംസ്ഥാന സമ്മേളനത്തിന്റെ സ്വാഗതസംഘം രൂപീകരണ യോഗം നാളെ 3 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും.
എല്ലാ സര്‍വ്വീസ് സംഘടനാ ട്രേഡ് യൂണിയന്‍ പ്രതിനിധികളും യോഗത്തില്‍ പങ്കെടുക്കണമെന്ന് ഓര്‍ഗനൈസേഷന്‍ നേതാക്കള്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.കെ.എസ്.ആര്‍.ടി.സി കാസര്‍കോട്-കണ്ണൂര്‍ ജില്ലാ സമ്മേളനം വ്യാഴാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് മുനിസിപ്പല്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കും. കാസര്‍കോട് ജില്ലയിലെ മുഴുവന്‍ പെന്‍ഷന്‍കാരും സമ്മേളനത്തില്‍ പങ്കെടുക്കണമെന്ന് സെക്രട്ടറി അഭ്യര്‍ത്ഥിച്ചു.

Post a Comment

0 Comments