കാഞ്ഞങ്ങാട്: ഉത്തര കേരളത്തിലെ അതിപുരാതന ക്ഷേത്രമായ ശ്രീ മഡിയന്‍ കൂലോം ക്ഷേത്രത്തില്‍ തിരുമുറ്റം കല്ലുപാകല്‍ പ്രവര്ത്തിതുടങ്ങി.
ഏകദേശം ഇരുപത് ലക്ഷത്തോളം രൂപ ചെലവ് പ്രതീക്ഷിക്കുന്ന ഈ പ്രവര്‍ത്തി ഏറ്റെടുത്ത് നടത്തുന്നത് അബുദാബി കമ്മിറ്റിയാണ്. രാവിലെ ക്ഷേത്രം മേല്‍ശാന്തി തെക്കില്ലം മാധവന് നമ്പൂതിരിയുടെ കാര്‍മ്മികത്വത്തില്‍ ഗണപതിഹോമവും ഭൂമിപൂജയും നടന്നു. തുടര്‍ന്ന് പ്രവൃത്തിയുടെ ആദ്യ കല്ലിടല്‍ കര്‍മ്മം ക്ഷേത്രം ട്രസ്റ്റി കുഞ്ഞിക്കണ്ണന് മഡിയന്‍ നായരച്ചന് നിര്‍വഹിച്ചു. അബുദാബി കമ്മിറ്റി ഭാരവാഹികളായ പി. കുഞ്ഞമ്പു പുതിയവീട്, പി കരുണന് തെക്ക് വീട്, കെ. സുന്ദരന്‍ അരയ വളപ്പില്‍, എം. ഉണ്ണികൃഷ്ണന് അടോട്ട്, എ. വി ശശി അരയ വളപ്പില്‍. സരേഷ്, ക്ഷേത്രം ട്രസ്റ്റിമാരായ വി.എം. ജയദേവന്, എന്‍. വി. കുഞ്ഞികൃഷ്ണന്, തമ്പാന് നായര്‍ എക്സിക്യൂട്ടീവ് ഓഫീസര്‍. വിജയന്, കല്ലാശാരി പ്രകാശന് തുരുത്തി തുടങ്ങിയവരും ക്ഷേത്രേശന്മാരും വിവിധ കഴക പ്രതിനിധികളും, ആഘോഷകമ്മിറ്റി ഭാരവാഹികളും, നാട്ടുകാരും ചടങ്ങില്‍ സംബന്ധിച്ചു.
0 Comments