ഉദ്ഘാടനത്തിനൊരുങ്ങി ഹൈടെക് വനിതാ ഹോസ്റ്റല്‍


കാസര്‍കോട്: കാസര്‍കോട് വികസന പാക്കേജില്‍ ഉള്‍പ്പെടുത്തി ഉദയഗിരിയില്‍ നിര്‍മ്മിച്ച അത്യാധുനിക സൗകര്യങ്ങളോടുകൂടിയ വനിതാ ഹോസ്റ്റല്‍ ഉദ്ഘാടനത്തിന് സജ്ജമായി.
മൂന്ന് കോടി രൂപ ചെലവിലാണ് 120 വനിതകള്‍ക്ക് താമസിക്കാവുന്ന ഹോസ്റ്റല്‍ നിര്‍മിച്ചിട്ടുള്ളത്. കേന്ദ്രസംസ്ഥാന സര്‍ക്കാര്‍ സര്‍വീസിലെയും പൊതുസ്വകാര്യ മേഖലകളിലെയും വനിതാ ജീവനക്കാര്‍, വിദ്യാര്‍ത്ഥിനികള്‍ എന്നിവര്‍ക്കാണ് ഹോസ്റ്റലില്‍ താമസ സൗകര്യം ലഭിക്കുക. കഫേ കുടുംബശ്രീ താമസക്കാര്‍ക്ക് രുചികരമായ ഭക്ഷണം നല്‍കും
ന്യായമായ നിരക്കില്‍ സ്ത്രീകള്‍ക്ക് സുരക്ഷിതമായ താമസ സൗകര്യവും ഭക്ഷണവും നല്‍കുക എന്ന സര്‍ക്കാര്‍ നയത്തിന്റെ ഭാഗമായാണ് ഹോസ്റ്റല്‍ നിര്‍മ്മിച്ചത്. താമസിക്കാനാഗ്രഹിക്കുന്നവര്‍ ഫെബ്രുവരി 15 നകം ജില്ലാ കളക്ടര്‍ക്ക് അപേക്ഷ സമര്‍പ്പിക്കണം. അപേക്ഷ ഫോം കളക്ടറേറ്റിലെ എം സെക്ഷനില്‍ നിന്ന് ലഭിക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക് 04994 256266, 9446494919.

Post a Comment

0 Comments