കമ്പവലി: റെഡ് സ്റ്റാര്‍ കാര്‍ത്തിക ജേതാക്കള്‍


കാഞ്ഞങ്ങാട്: അരയി കാര്‍ത്തിക സൗഹൃദ പുരുഷ സ്വയം സഹായ സംഘം നടത്തിയ ഉത്തരമേഖലാ കമ്പവലി മത്സരത്തില്‍ എകെജി പുല്ലൂരിനെ പരാജയപ്പെടുത്തി റെഡ് സ്റ്റാര്‍ കാര്‍ത്തിക വിജയികളായി.
മനോജ് നഗര്‍ കീക്കാനം മൂന്നാം സ്ഥാനം നേടി. ഉദ്ഘാടനവും സമ്മാനവിതരണവും കാഞ്ഞങ്ങാട് ഡിവൈഎസ്പി പി കെ സുധാകരന്‍ നിര്‍വഹിച്ചു. സംഘം പ്രസിഡണ്ട് നഗരസഭാ കൗണ്‍സിലറുമായ സി കെ വത്സലന്‍ അധ്യക്ഷനായി. ബാബുതരമ്പയില്‍, കെ.പി.ഷണ്‍മുഖന്‍ ,ജഅര്‍ജുനന്‍ എന്നിവര്‍ സംസാരിച്ചു. സംഘം ജനറല്‍ സെക്രട്ടറി കെ വിനിതിന്‍ ജിത് സ്വാഗതവും കെ സുധാകരന്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments