കാസര്‍കോട്: കേരളത്തിലെ തനത് പാരമ്പര്യ കലാരൂപങ്ങളുടെ പ്രചരണത്തിനും പ്രോത്സാഹനത്തിനുമായി സംസ്ഥാന വിനോദ സഞ്ചാരവകുപ്പ് ജില്ലയില്‍ സംഘടിപ്പിക്കുന്ന 'ഉത്സവം' സാംസ്കാരിക പരിപാടി നാളെ സമാപിക്കും.
മഞ്ചേശ്വരം ഗിളിവിണ്ടു ഹാളിലും കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്തുമാണ് പരിപാടി സംഘടിപ്പിക്കുന്നത്.
ഇന്ന് വൈകുന്നേരം ഏഴുമുതല്‍ മഞ്ചേശ്വരം ഗിളിവിണ്ടു ഹാളില്‍ പാക്കനാര്‍കളി, നങ്ങ്യാര്‍കൂത്ത് എന്നിവയും കാഞ്ഞങ്ങാട് പഴയ ബസ്റ്റാന്റ് പരിസരത്ത് മുടിയാട്ടം, വേലകളി, ബലിക്കളം എന്നിവയും നടക്കും.
0 Comments