കാലിച്ചാനടുക്കം : കാലിച്ചാനടുക്കം ഗവണ്മെന്റ് ഹൈസ്കൂള്‍ സ്കൗട്ട് ഗൈഡ് ഗ്രൂപ്പ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ സ്കൂളില്‍ നിന്നും സ്ഥലം മാറ്റം ലഭിച്ച ഗൈഡ് ക്യാപ്റ്റന്‍ എം ശശിലേഖക്ക് യാത്രയയപ്പ് നല്കി.
ചടങ്ങില്‍ രാജ്യപുരസ്കാര്‍ അവാര്‍ഡ്, ഉപജില്ല ക്വിസ് മത്സര വിജയികള്‍, സംസ്ഥാന കാമ്പൂരിയില്‍ പങ്കെടുത്തവര്എന്നിവര്ക്കുള്ള അനുമോദനവും എസ് എസ് എല്‍ സി സ്കൗട്ട് ഗൈഡ് അംഗങ്ങള്‍ക്കുള്ള യാത്രയയപ്പ് ചടങ്ങും നടത്തി.
പതിമൂന്നാം വാര്‍ഡ് മെമ്പര്‍ എം അനീഷ്കുമാര്‍ ഉത്ഘാടനം ചെയ്തു. പി ടി എ പ്രസിഡന്റ് ടി വി ജയചന്ദ്രന് അധ്യക്ഷത വഹിച്ചു.
എസ് എം സി ചെയര്മാന് സി മധു ഉപഹാര വിതരണം നടത്തി.
ഹെഡ്മാസ്റ്റര് കെ ജയചന്ദ്രന്,പ്രകാശന് അയ്യങ്കാവ്, കെ വി പദ്മനാഭന്, എം മോഹനന്, സി ജയശ്രീ, പി സരോജിനി, വി കെ ഭാസ്കരന്, പി പ്രമോദിനി, എ ശ്രീജ എന്നിവര്‍ സംസാരിച്ചു.
0 Comments