വികസനത്തില്‍ അവഗണന; ഭരണസമിതി യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് അംഗം ഇറങ്ങിപോയി


കരിന്തളം: വാര്‍ഡിനെ വികസനപ്രവര്‍ത്തനങ്ങളില്‍ അവഗണിക്കുന്നുവെന്ന് ആരോപിച്ച് സി.പി.എം ഭരിക്കുന്ന പഞ്ചായത്തിന്റെ ബോര്‍ഡ് യോഗത്തില്‍ നിന്നും കോണ്‍ഗ്രസ് മെമ്പര്‍ ഇറങ്ങിപ്പോയി. കിനാനൂര്‍ -കരിന്തളം പഞ്ചായത്ത് കോളംകുളം വാര്‍ഡ് അംഗം സി.വി.ബാലകൃഷ്ണനാണ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോയത്.
ബിരിക്കുളം വയലില്‍ പച്ചക്കറി കൃഷിക്കായി ജലസംഭരണി സ്ഥാപിക്കുന്നതിന് നാലരലക്ഷം രൂപ എസ്റ്റിമേറ്റ് തയ്യാറാക്കി തനത് ഫണ്ടില്‍ തുക വകയിരുത്തിയ പദ്ധതി സി പി എം ഭരണസമിതി ഏകപക്ഷീയമായി ഉപേക്ഷിച്ചുവെന്ന് ബാലകൃഷ്ണന്‍ ആരോപിച്ചു. അതേസമയം 2019-20 വര്‍ഷം ടെന്‍ഡര്‍ സേവിംഗായി ലഭിച്ച 48 ലക്ഷത്തോളം രൂപയുടെ പ്രവൃത്തി എല്‍.ഡി.എഫ് അംഗങ്ങള്‍ക്ക് മാത്രമായി വീതിച്ചുനല്‍കുകയും ചെയ്തു. ഇതില്‍ പ്രകോപിതനായ ബാലകൃഷ്ണന്‍ പ്രതിഷേധിച്ച് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോവുകയായിരുന്നു.

Post a Comment

0 Comments