മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പ്


നീലേശ്വരം: നീലേശ്വരം ബ്ലോക്ക് പഞ്ചായത്തിന്റെയും നീലേശ്വരം നഗരസഭയുടെയും ആഭിമുഖ്യത്തില്‍ പട്ടികജാതി വിദ്യാര്‍ത്ഥികള്‍ക്കായി നടപ്പാക്കുന്ന മെറിറ്റോറിയസ് സ്‌കോളര്‍ഷിപ്പിലേക്ക് അപേക്ഷിക്കാം. ബിരുദം, ബിരുദാനന്തര ബിരുദം, മെഡിക്കല്‍, എഞ്ചിനീയറിങ് കോഴ്‌സുകള്‍ പഠിക്കുന്ന പട്ടികജാതി വിദ്യാര്‍ഥികള്‍ ഫെബ്രുവരി 24 നകം നീലേശ്വരം ബ്ലോക്ക് പട്ടികജാതി ഓഫീസില്‍ അപേക്ഷിക്കണം. ജില്ലാ പഞ്ചായത്ത്, നീലേശ്വരം ബ്ലോക്ക്, നീലേശ്വരം നഗരസഭാ ഓഫീസുകളില്‍ സ്‌കോളര്‍ഷിപ്പിന് അപേക്ഷിച്ചവര്‍ വീണ്ടും അപേക്ഷിക്കണ്ട. വിശദ വിവരങ്ങള്‍ നീലേശ്വരം ബ്ലോക്ക് പട്ടികജാതി ഓഫീസില്‍ നിന്ന് ലഭിക്കും. ഫോണ്‍:8547630174.

Post a Comment

0 Comments