കലക്‌ട്രേറ്റ് പടിക്കല്‍ ധര്‍ണ്ണ നടത്തുന്നു


കാഞ്ഞങ്ങാട്: കേരള ഇലക്ട്രിക്കല്‍ വയര്‍മെന്‍ ആന്റ് സൂപ്പര്‍ വൈസേഴ്‌സ് അസോസിയേഷന്‍ വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് നാളെ രാവിലെ 10 ന് കളക്‌ട്രേറ്റ് പടിക്കല്‍ മാര്‍ച്ചും ധര്‍ണ്ണയും നടത്തുമെന്ന് ഭാരവാഹികള്‍ വാര്‍ത്ത സമ്മേളനത്തില്‍ പറഞ്ഞു.
കാസര്‍കോട് ഗവ.കോളേജ് പരിസരത്ത് നിന്ന് മാര്‍ച്ച് ആരംഭിക്കും. 11 ന് നടക്കുന്ന ധര്‍ണ്ണ അസോസിയേഷന്‍ സംസ്ഥാന ജോയിന്റ് സെക്രട്ടറി എം.രാഘുനാഥന്‍ ഉദ്ഘാടനം ചെയ്യും. ജില്ലാ പ്രസിഡണ്ട് ബി.സുരേഷ് കുമാര്‍ അധ്യക്ഷത വഹിക്കും. രക്ഷാധികാരി കെ .കൃഷ്ണന്‍ കൊട്ടോടി, എ .സേമരാജ് സംസാരിക്കും.

Post a Comment

0 Comments