വിദ്യാര്‍ത്ഥിനിയെ മാനഭംഗപ്പെടുത്തിയ യുവാവിനെതിരെ കേസ്


നീലേശ്വരം: പത്താംക്ലാസ് വിദ്യാര്‍ത്ഥിനിയായ പതിനഞ്ചുകാരിയെ മാനഭംഗപ്പെടുത്തിയ കേസില്‍ യുവാവിനെ പോലീസ് അറസ്റ്റുചെയ്തു.
മടിക്കൈ എരിക്കുളത്തിനടുത്തുള്ള പെണ്‍കുട്ടിയെ മൂന്ന് വര്‍ഷം മുമ്പും രണ്ടാഴ്ച മുമ്പും പീഡനത്തിനിരയാക്കിയ സംഭവത്തില്‍ പള്ളത്തുവയല്‍ ചേക്കാനത്തെ രോഹിണിയുടെ മകന്‍ അനീഷിനെയാണ്(31) നീലേശ്വരം പോലീസ് അറസ്റ്റുചെയ്തത്.
യുവാവ് പീഡിപ്പിച്ച വിവരം പെണ്‍കുട്ടിതന്നെയാണ് മാതാപിതാക്കളോട് പറഞ്ഞത്. മാതാപിതാക്കള്‍ വിവരം ചൈല്‍ഡ് ലൈന്‍ അധികൃതരെ അറിയിക്കുകയായിരുന്നു. തുടര്‍ന്ന് പോലീസില്‍ പരാതിപ്പെടുകയായിരുന്നു. അറസ്റ്റിലായ അനീഷിനെ ഹോസ്ദുര്‍ഗ് ജുഡീഷ്യല്‍ ഒന്നാംക്ലാസ് മജിസ്‌ട്രേറ്റ് (രണ്ട്) കോടതി റിമാന്റ് ചെയ്തു.

Post a Comment

0 Comments