കാഞ്ഞങ്ങാട്: കുടിശികയായ രണ്ട് ഗഡു ക്ഷേമാശ്വസം ഉടന്‍ അനുവദിക്കണമെന്നും, പെന്ഷന് പരിഷ്ക്കരണ നടപടികള്‍ ത്വരിതപ്പെടുത്തണമെന്നും ഇരുപത് വര്‍ഷം സര്‍വ്വീസ് പൂര്‍ത്തിയായവര്‍ക്ക് പൂര്‍ണ്ണ പെന്ഷന് അനുവദിക്കണമെന്നും കേരള സ്റ്റേറ്റ് സര്‍വ്വീസ് പെന്‍ഷനേഴ്സ് യൂണിയന്(കെ.എ.എസ്.പി.യു.) കാഞ്ഞങ്ങാട് ബ്ലോക്കിന്റെ 28-ാ മത് വാര്‍ഷീക സമ്മേളനം പ്രമേയത്തിലൂടെ സര്‍ക്കാറിനോട് ആവശ്യപ്പെട്ടു.
കാരാട്ട് വയല്‍ പെന്ഷന് ഭവനില്‍ നടന്ന സമ്മേളനം
അജാനൂര്‍ പഞ്ചായത്ത് പ്രസിഡണ്ട്.പി.ദാമോദരന്‍ ഉല്‍ഘാടനം ചെയ്ത്. കെ.എസ്.എസ്.പി.യു കാഞ്ഞങ്ങാട് ബ്ലോക്ക് പ്രസിദ്ധണ്ട് പി.കൃഷ്ണന് അദ്ധ്യക്ഷം വഹിച്ചു.ജില്ലാ വൈസ് പ്രസിഡണ്ട് വി.സുരേന്ദ്രന് അനുശോചന പ്രമേയവും യൂണിയന് ജില്ല സെക്രട്ടറി പി.കുഞ്ഞമ്പു നായര്‍ സംഘടന റിപ്പോര്‍ട്ട് അവതരണവും, യൂണിയന് കാഞ്ഞങ്ങാട് ബ്രോക്ക് സെക്രട്ടറി എസ്.ഗോപാലകൃഷ്ണന് പ്രവര്‍ത്തന റിപ്പോര്‍ട്ടും, യൂണിയന് കാഞ്ഞങ്ങാട് ബ്രോക്ക് ട്രഷറര്‍ ബാലന് ഓളിയക്കാന് വരവ് ചെലവും കണക്കും അവതരിച്ചു.
യൂണിയന് നേക്കാക്കളായ ടി.രാഘവന്, വി.കുഞ്ഞികൃഷ്ണന് തുടങ്ങിയവര്‍ സംസാരിച്ചു. യൂണിയന് ജോയിന്റ് സെക്രട്ടറി കെ.ചന്ദ്രശേഖന് സ്വാഗതവും, യൂണിയന് കാഞ്ഞങ്ങാട് ബ്ബോക്ക് കമ്മിറ്റി ജോ: സെക്രട്ടറി എം.ശാരദ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളാള്: പി.കൃഷ്ണന്(പ്രസിഡണ്ട്) വി.കുഞ്ഞികൃഷ്ണന്, വി.സുരേന്ദ്രന്, ടി.വി.കാര്‍ത്ത്യായണി(വൈസ് പ്രസിഡണ്ടുമാര്‍) എസ്.ഗോപാലകൃഷ്ണന്(സെക്രട്ടറി) കെ.പി.കുമാരന്, എം.ശാരദ(ജോയിന്റ് സെക്രട്ടറിമാര്‍) കെ.ചന്ദ്രശേഖരന് (ട്രഷറര്‍).
0 Comments