സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പ്


കാഞ്ഞങ്ങാട്: കേരള ഗവണ്‍മെന്റ് ഡ്രൈവേഴ്‌സ് അസോസിയേഷന്‍ അമ്പത്തിരണ്ടാം സംസ്ഥാന സമ്മേളനത്തിന് മുന്നോടിയായി സ്വാഗതസംഘം യോഗം നടത്തി. സര്‍വീസില്‍ നിന്ന് വിരമിക്കുന്നവര്‍ക്ക് യാത്രയയപ്പും നല്‍കി.
സമ്മേളനത്തോടനുബന്ധിച്ച് എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയ വിദ്യാര്‍ത്ഥികളെ അനുമോദിച്ചു.ഹോസ്ദുര്‍ഗ് ബാങ്ക് ഹാളില്‍ നടന്ന പരിപാടി എ ഐ ടി യു സി സംസ്ഥാന വൈസ് പ്രസിഡന്റും സ്വാഗതസംഘം ചെയര്‍മാനുമായ കെ വി കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. കെ ജി ഡി എ സംസ്ഥാന പ്രസിഡന്റ് രമേശ് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ജനറല്‍ കണ്‍വീനര്‍ എം കുഞ്ഞിക്കണ്ണന്‍ നായര്‍ വരവ്-ചെലവ് കണക്ക് അവതരിപ്പിച്ചു. സര്‍വീസില്‍ നിന്നും വിരമിക്കുന്ന പി കൃഷ്ണകുമാര്‍, പി എം ബാലകൃഷ്ണന്‍, കെപി ശങ്കര. മാലിങ്ക നായക് എന്നിവരെ ഉപഹാരം നല്‍കി ആദരിച്ചു. എസ്എസ്എല്‍സി പ്ലസ് ടു പരീക്ഷയില്‍ ഉന്നത വിജയം കരസ്ഥമാക്കിയ ആദില്‍ മുഹമ്മദ് മുസ്തഫ, അഭിജിത്ത് ജയന്‍ എന്നിവരെയും ഉപഹാരം നല്‍കി അനുമോദിച്ചു. ചടങ്ങില്‍ സുകേശന്‍ ചൂലിക്കോട്, നരേഷ് കുമാര്‍ കുന്നിയൂര്‍, എന്‍ മണിരാജ്, കെ കൃഷ്ണകുമാര്‍, വി ഭുവനേന്ദ്രന്‍, കെ പ്രീത തുടങ്ങിയവര്‍ ചടങ്ങില്‍ സംസാരിച്ചു. കെ ജി ഡി എ ജില്ലാ ട്രഷറര്‍ കെ. ശ്രീനിവാസന്‍ സ്വാഗതവും ജോയിന്റ് സെക്രട്ടറി കെ ജയരാജന്‍ നായര്‍ നന്ദിയും പറഞ്ഞു.

Post a Comment

0 Comments