തൃക്കരിപ്പൂര്‍: മരപ്പണിക്കാരനായ യുവാവിനെ ദുരൂഹസാഹചര്യത്തില്‍ കാണാതായി.
ചന്തേര പോലീസ് സ്റ്റേഷന് അതിര്‍ത്തിയിലെ തെക്കേക്കാട് കുതിരുമ്മലിലെ ബാലകൃഷ്ണന്റെ മകന് ലിബേഷിനെയാണ്(24) ഇന്നലെ രാത്രി മുതല്‍ കാണാതായത്. ഇന്നലെ വൈകീട്ട് മൊബൈല്‍ ഫോ ണ് വീട്ടില്വെച്ചശേഷം പുറത്തേക്കിറങ്ങിയ ലിബേഷ് തിരിച്ചെത്താത്തതിനെതുടര്‍ന്ന് ബന്ധുക്കള്‍ ചന്തേര പോലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ഇതിനിടയില്‍ താന്‍ ബോംബെയിലേക്ക് പോകുന്നുവെന്ന് ലിബേഷ് സുഹൃത്തിനോട് പറഞ്ഞിരുന്നുവത്രെ.
0 Comments