ജനജാഗ്രത സദസ് സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും


കാഞ്ഞങ്ങാട് : പാര്‍ലമെന്റ് പാസാക്കിയ പൗരത്വ നിയമ ഭേദഗതി ബില്ലിന്റെ പേരില്‍ ഇന്ത്യന്‍ പൗരന്മാര്‍ക്ക് ബാധകമല്ലാത്ത വിഷയത്തില്‍ കുപ്രചരണങ്ങള്‍ നടത്തുന്ന ദേശവിരുദ്ധ ശക്തികളും, പ്രതിപക്ഷ പാര്‍ട്ടികളും നടത്തി കൊണ്ടിരിക്കുന്ന കുപ്രചരണങ്ങള്‍ക്ക് എതിരെ കാഞ്ഞങ്ങാട് ജനജാഗ്രതാ സമിതിയുടെ നേതൃത്വത്തില്‍ നാളെ വൈകുന്നേരം 3.30 ന് നോര്‍ത്ത് കോട്ടച്ചേരിയില്‍ സംഘടിപ്പിക്കുന്ന ജന ജാഗ്രത സദസ് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ ഉദ്ഘാടനം ചെയ്യും.
ഹിന്ദു ഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ പി ഹരിദാസ് മുഖ്യപ്രഭാഷണം നടത്തും. യോഗത്തില്‍ സന്യാസിവര്യന്മാരും ഹിന്ദു സംഘടനാ നേതാക്കളും സംബന്ധിക്കും.

Post a Comment

0 Comments