ബാലസഭാകുട്ടികള്‍ക്ക് പരിശീലനം


നീലേശ്വരം: നീലേശ്വരം നഗരസഭ ബാലസഭ ആഘോഷം ചങ്ങാതികൂട്ടം കുടുംബശ്രീ ഹാളില്‍ സംഘടിപ്പിച്ചു.
ബാലസഭാകുട്ടികള്‍ക്ക് വിവിധ വിഷയങ്ങളില്‍ പരിശീലനം നല്‍കി. നാടന്‍പാട്ട് മറ്റ് വിനോദ പരിപാടികളും സംഘടിപ്പിച്ചു. നഗരസഭാചെയര്‍മാന്‍ കെ.പി.ജയരാജന്‍ ഉദ്ഘാടനം ചെയ്തു. വൈസ് ചെയര്‍പേഴ്‌സണ്‍ വി.ഗൗരി, പി.രാധ, എ.കെ.കുഞ്ഞികൃഷ്ണന്‍, പി.സന്ധ്യ, പി.വി.രാധ എന്നിവരും പങ്കെടുത്തു. സി.ഡി.എസ് ചെയര്‍പേഴ്‌സണ്‍ ഗീത സ്വാഗതം പറഞ്ഞു.

Post a Comment

0 Comments