പൗരത്വത്തിന്റെ പേരില്‍ ആരെയും പുറത്താക്കില്ല- ടി.പി.സെന്‍കുമാര്‍


കാഞ്ഞങ്ങാട്: പൗരത്വത്തിന്റെ പേരില്‍ ഇന്ത്യയില്‍ ജനിച്ച ആരെയും പുറത്താക്കാന്‍ ഒരു ശക്തിക്കും ആവില്ലെന്ന് മുന്‍ ഡിജിപി ടി.പി.സെന്‍കുമാര്‍ പറഞ്ഞു. കാഞ്ഞങ്ങാട് സംഘടിപ്പിച്ച ജനജാഗ്രത സദസ്സ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഇന്ത്യന്‍ പൗരത്വം വേണ്ടായെന്ന് പറയുകയോ മറ്റ് ഏതെങ്കിലും രാജ്യത്തിന്റെ പൗരത്വം സ്വയം സ്വീകരിക്കുകയോ ചെയ്യുന്ന വ്യക്തിയുടെ പൗരത്വം മാത്രമേ റദ്ദാവുകയുള്ളു. തെറ്റിദ്ധാരണ പരത്തി ഒരു വിഭാഗം മുസ്ലിം സമുദായത്തെ തെരുവിലിറക്കി വോട്ട് ബാങ്ക് രാഷ്ട്രീയമാണ് ഇടത് വലത് മുന്നണികളും മതതീവ്രവാദ സംഘങ്ങളും നടത്തുന്ന സമരങ്ങള്‍. ഹിന്ദുവിന് ഭാരത്തിലുള്ള എല്ലാ അവകാശങ്ങളും ഇവിടെ ജനിച്ച മുസ്ലീം സഹോദരങ്ങള്‍ക്കും ഉണ്ട്. അത് നിലനിര്‍ത്താനാണ് നിങ്ങളും ശ്രമിക്കേണ്ടത്. യുപിഎ ഭരണകാലത്താണ് ദേശീയ പൗരത്വ രജിസ്റ്റര്‍ ഉണ്ടാക്കാന്‍ ആരംഭിച്ചതെന്ന് സെന്‍ കുമാര്‍ പറഞ്ഞു.ആര്‍എസ്എസ് ജില്ലാ സംഘചാലക് കെ.ദാമോദരന്‍ ആര്‍ക്കിടെക്ട് അധ്യക്ഷനായി. ശിവഗിരി മഠത്തിലെ സ്വാമി പ്രേമാനന്ദ അനുഗ്രഹഭാഷണം നടത്തി. വനവാസി വികാസ കേന്ദ്രം സംസ്ഥാന കാര്യപ്രമുഖ് പി. കൃഷ്ണന്‍ ഏച്ചിക്കാനം, ബിജെപി ജില്ലാ പ്രസിഡണ്ട് കെ.ശ്രീകാന്ത്, ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ എന്നിവര്‍ സംബന്ധിച്ചു.

Post a Comment

0 Comments