നീലേശ്വരത്തെ ആദ്യത്തെ മള്‍ട്ടിമാളിന് തറക്കല്ലിട്ടു


നീലേശ്വരം: അത്യാധുനിക സൗകര്യങ്ങളോടുകൂടിയ നീലേശ്വരത്തെ ആദ്യത്തെ മള്‍ട്ടിമാളിന് തറക്കല്ലിട്ടു.
അഞ്ഞൂറ്റമ്പലം വീരര്‍കാവ് ദേവസ്വം ദേശീയപാതയോരത്തെ കദളിക്കുളം മൈതാനിയില്‍ നിര്‍മ്മിക്കുന്ന മാളിന് ക്ഷേത്രമുഖ്യരക്ഷാധികാരി കെ.കൃഷ്ണന്‍ കൂചെട്ടിയാരാണ് തറക്കല്ലിട്ടത്. ട്രസ്റ്റ് ചെയര്‍മാന്‍ എം.വിജയന്‍ അധ്യക്ഷം വഹിച്ചു. ക്ഷേത്രകാരണവന്മാരായ കെ.ചന്ദ്രന്‍, വി.നാരായണന്‍, കെ.രഘു, കെ.നാരായണന്‍, ദേവസ്വം പ്രസിഡണ്ട് പി.സി.ബാലകൃഷ്ണന്‍, ട്രസ്റ്റ് സെക്രട്ടറി പി.കെ.ചന്ദ്രശേഖരന്‍, സെക്രട്ടറി കെ.കുമാരന്‍, കെ.ടു ബില്‍ഡേഴ്‌സ് പ്രതിനിധി ഹൈദര്‍ എന്നിവര്‍ സംസാരിച്ചു.

Post a Comment

0 Comments