ഹോസ്ദുര്‍ഗ്ഗ് മാരിയമ്മ ക്ഷേത്രത്തിലെ ദ്രവ്യകലശം


കാഞ്ഞങ്ങാട്: ഹോസ്ദുര്‍ഗ് ശ്രീ മരിയമ്മ ക്ഷേത്ര ഉപദേവാലയത്തില്‍ ദ്രവ്യകലശവും കളിയാട്ട മഹോത്സവവും മാര്‍ച്ച് 28 മുതല്‍ 30 വരെ നടക്കും.
കളിയാട്ട മഹോത്സവത്തിന്റെ ഭാഗമായുള്ള അടയാളം കൊടുക്കല്‍ ചടങ്ങ് ക്ഷേത്രാങ്കണത്തില്‍ നടന്നു. ആഘോഷ കമ്മറ്റി ചെയര്‍മാന്‍ സി.ഗണേശന്‍ വേണു പെരുമലയന് വിഷ്ണുമൂര്‍ത്തി, വസൂരി മാലിക, വീര ചാമുണ്ഡി എന്നീ തെയ്യങ്ങള്‍ക്കും, ദണ്ഡഗുളികന്‍, ധൂമ ഭഗവതി തെയ്യങ്ങളുടെ അടയാളങ്ങള്‍ പ്രകാശന്‍ കലയപ്പാടി എന്നിവര്‍ക്കും നല്‍കി.
ചടങ്ങില്‍ ക്ഷേത്ര മേല്‍ശാന്തി സുബ്രമണ്യം നമ്പൂതിരി, ട്രസ്റ്റി ബോള്‍ഡ് ചെയര്‍മാന്‍ ,ജഗദീശന്‍ നമ്പ്യാര്‍, ട്രസ്റ്റി ബോര്‍ഡ് അംഗങ്ങള്‍, ജനറല്‍ സെക്രട്ടറി കെ.കെ. വിട്ടല്‍ പ്രസാദ് തുടങ്ങിയവര്‍ പങ്കെടുത്തു.

Post a Comment

0 Comments