ഇന്ന് സ്‌കൂട്ടി സമ്മാനിക്കും


നീലേശ്വരം: കേരള വ്യാപാരി വ്യവസായി ഏകോപന സമിതി നീലേശ്വരം യൂണിറ്റ് സംഘടിപ്പിച്ച വ്യാപാര മഹോത്സവത്തിന്റെ ഭാഗമായുള്ള സ്‌കൂട്ടി ഇന്ന് വൈകീട്ട് സമ്മാനാര്‍ഹര്‍ക്ക് കൈമാറും.
ജില്ലാ പ്രസിഡണ്ട് അഹമ്മദ് ഷെരീഫാണ് സ്‌കൂട്ടി സമ്മാനിക്കുന്നത്. യൂണിറ്റ് പ്രസിഡണ്ട് കെ.വി.സുരേഷ്‌കുമാര്‍ അധ്യക്ഷം വഹിക്കും. വ്യാപാര മഹോത്സവത്തിന്റെ ഭാഗമായി എല്ലാമാസവും ഒരാള്‍ക്ക് സ്‌കൂട്ടി നല്‍കിയിരുന്നു.
ഏകോപനസമിതി കാഞ്ഞങ്ങാട് യൂണിറ്റും മാവുങ്കാല്‍ യൂണിറ്റും വ്യാപാര മഹോത്സവം നടത്തിയിരുന്നു. ഈ രണ്ട് യൂണിറ്റുകളിലും പ്രതീക്ഷിച്ചതുപോലെ വിജയമായിരുന്നില്ല. കാഞ്ഞങ്ങാട് യൂണിറ്റിലെ മഹോത്സവം കടത്തിലാണ് കലാശിച്ചതെന്നാണ് സൂചന. നീലേശ്വരം യൂണിറ്റ് നടത്തിയ മഹോത്സവത്തില്‍ രണ്ട്‌ലക്ഷത്തോളം രൂപ ലാഭമുണ്ടെന്നാണ് കരുതുന്നത്. നാളെ നടക്കുന്ന എക്‌സിക്യുട്ടീവ് യോഗത്തില്‍ കണക്ക് അവതരിപ്പിക്കും.

Post a Comment

0 Comments