ചികിത്സയും മരുന്നും 'വയോമിത്രം' വഴി


ചെറുവത്തൂര്‍: ചീമേനി ആയുര്‍വ്വേദ ആശുപത്രിയുമായി ചേര്‍ന്ന് പഞ്ചായത്ത് ആരംഭിച്ച തനത് പദ്ധതിയാണ് വയോമിത്രം.
ഒരു വാര്‍ഡിലെ പത്ത് രോഗികള്‍ക്ക് ഒരു വര്‍ഷത്തേക്ക് ആവശ്യമായ ചികിത്സ മരുന്നുള്‍പ്പെടെ ഈ പദ്ധതിയിലൂടെ ലഭിക്കും. തിരഞ്ഞെടുക്കപ്പെടുന്ന 160 പേര്‍ക്കാണ് വയോമിത്രത്തിലൂടെ ചികിത്സ ഉറപ്പാക്കുന്നത്. ഇവര്‍ക്കായി ചീമേനി ആയുര്‍വ്വേദ ആശുപത്രിയില്‍ എല്ലാ ബുധനാഴ്ചകളിലും പരിശോധനയും മരുന്ന് വിതരണവും നടത്തുന്നുണ്ട്. 60 വയസിനു മുകളിലൂള്ളവര്‍ക്ക് വാര്‍ഡ് സമിതികള്‍ വഴി പദ്ധതിയിലേക്ക് അപേക്ഷ നല്‍കാം. കിടപ്പു രോഗികള്‍, ജീവിത ശൈലി രോഗികള്‍, മറ്റു രോഗികള്‍ തൂടങ്ങി എല്ലാ വയോജനങ്ങളെയും പദ്ധതിയിലേക്ക് പരിഗണിക്കും. ചികിത്സ ഏറ്റവും ആവശ്യമുള്ള ആളുകള്‍ക്ക് മുന്‍ഗണന നല്‍കുക. ഇതിനായി പഞ്ചായത്തിന്റെ പ്ലാന്‍ ഫണ്ടില്‍ നിന്ന് മൂന്ന് ലക്ഷം രൂപയാണ് ഓരോ വര്‍ഷവും വകയിരുത്തുന്നതെന്നും 201920 വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പദ്ധതി പരീക്ഷണാര്‍ത്ഥം ആരംഭിച്ചതെന്നും പഞ്ചായത്ത് പ്രസിഡന്റ് കെ.ശകുന്തള പറഞ്ഞു.

Post a Comment

0 Comments