ബസ്റ്റാന്റിലെ മാലിന്യസംസ്‌ക്കരണം: പരിസരവാസികള്‍ പ്രതിഷേധത്തില്‍


കാഞ്ഞങ്ങാട്: കാഞ്ഞങ്ങാട് നഗരസഭയുടെ ആലാമിപ്പള്ളിയിലെ പുതിയ ബസ്റ്റാന്റില്‍ മാലിന്യം സംസ്‌ക്കരിക്കാനുള്ള നീക്കത്തിനെതിരെ പരിസരവാസികള്‍ ഉണര്‍ന്നു.
നഗരസഭാപരിധിയിലെ മാലിന്യങ്ങള്‍ സംസ്‌ക്കരിക്കാന്‍ നഗരസഭയിലെ ആറ് കേന്ദ്രങ്ങളില്‍ ആറ് എയ്‌റോ ബിക്ബിന്‍ സ്ഥാപിക്കാന്‍ നഗരസഭ നേരത്തെ തീരുമാനിച്ചിരുന്നു. എന്നാല്‍ പ്രദേശികമായ എതിര്‍പ്പുകള്‍ ഉയരാന്‍ തുടങ്ങിയതോടെ ആറ് എയ്‌റോ ബിക്ബിനുകളും പുതിയ ബസ്റ്റാന്റില്‍ സ്ഥാപിച്ച് മാലിന്യം സംസ്‌ക്കരിക്കാന്‍ നഗരസഭാ കൗണ്‍സില്‍ തീരുമാനിക്കുകയായിരുന്നു. നഗരസഭാപരിധിയിലെ ആറ് സ്ഥലങ്ങളില്‍ എയ്‌റോ ബിക്ബിനുകള്‍ സ്ഥാപിക്കാനാണ് ജില്ലാ പ്ലാനിംഗ് കമ്മീഷന്‍ നഗരസഭയ്ക്ക് അനുമതി നല്‍കിയത്. ബസ്റ്റാന്റില്‍ മാലിന്യം സംസ്‌ക്കരിക്കാനുള്ള നീക്കത്തിനെതിരെയാണ് പരിസരവാസികള്‍ സംഘടിച്ചുതുടങ്ങിയത്. മാലിന്യസംസ്‌ക്കരണം തുടങ്ങിയാല്‍ ഏറ്റവും ദുര്‍ഗന്ധം അനുഭവപ്പെടുക തൊട്ടടുത്ത വിനായക ഗ്രൂപ്പ് സ്ഥാപനങ്ങള്‍ക്കാണ്. എന്നാല്‍ വിനായക ഗ്രൂപ്പ് ഉടമ മോഹനന് നഗരസഭാ ചെയര്‍മാനെതിരെ പരസ്യമായി രംഗത്തുവരാന്‍ കഴിയാത്ത പല സംഭവങ്ങളുമുണ്ട്. ബസ്റ്റാന്റില്‍ സിസിടിവി സ്ഥാപിക്കാന്‍ അഞ്ച്‌ലക്ഷം നല്‍കിയത് വിനായക മോഹനനാണ്. ഇതേ ആവശ്യത്തിന് വേറെയും നിരവധിപേര്‍ പണം നല്‍കിയിട്ടുണ്ട്. ഇത്തരത്തിലുള്ള പലരഹസ്യങ്ങളുടെയും കലവറയാണ് വിനായക മോഹനന്‍.
ഇതിനിടയില്‍ പുതിയ ബസ്റ്റാന്റില്‍ ഗോകുലം ഗ്രൂപ്പിന് പാര്‍ക്ക് സ്ഥാപിക്കാന്‍ സ്ഥലം അനുവദിക്കാനുള്ള നീക്കങ്ങളും തുടങ്ങിയെന്നാണ് സൂചന.

Post a Comment

0 Comments