പാലക്കുന്ന്: പത്മാ നഴ്സിംഗ് ഹോം ഉടമ ഡോ. എന്‍. രാജഗോപാല്‍ റാവു ഹൃദയസ്തംഭനം മൂലം അന്തരിച്ചു.
ഇന്ന് പുലര്‍ച്ചെ 7 ന് ആറാട്ടുകടവിലുള്ള സ്വന്തം പറമ്പില്‍ എത്തി തിരിച്ചുവരുമ്പോഴാണ് മരണം സംഭവിച്ചത്. ബോധരഹിതനായി വഴിയില്‍ കിടന്നിരുന്ന ഇദ്ദേഹത്തെ നാട്ടുകാരാണ് ആശുപത്രിയില്‍ എത്തിച്ചത്. രോഗ നിര്‍ണ്ണയത്തിലും, ചികിത്സയിലും സാധാരണക്കാരന്റെ വിശ്വാസമായിരുന്നു ഡോക്ടര്‍ 1975 ലാണ് കാഞ്ഞങ്ങാട്ടുകാരനായ ഡോക്ടര്‍ പാലക്കുന്നിലെത്തി ക്ലിനിക് ആരംഭിച്ചത്. രോഗികള്‍ക്കു വേണ്ടി സഹനത്തിന്റെ ഏതറ്റംവരെയും പോകുന്ന ഇദ്ദേഹം പാവപ്പെട്ടവന്റെ അത്താണിയായിരുന്നു. ഡോ. രാജഗോപാല്‍ റാവുവിന്റെ യാദൃശ്ചിക മരണം നാടിനെ തീരാദു:ഖത്തിലാഴ്ത്തി. ഭാര്യ: കുമുദ കെ.റാവു, മക്കള്‍ നന് കിഷോര്‍ (എഞ്ചിനീയര്‍, ജര്‍മ്മനി ) ഡോ. രഞ്ജിത് (മാഞ്ചസ്റ്റര്‍). സഹോദരങ്ങള്‍: രാമചന്ദ്രറാവു, രാജേശ്വരി നാരായണ്‍ റാവു, ശ്രീപാദറാവു, ഡോ. മുരളിധരന്. ശവസംസ്കാരം നാളെ നടക്കും.
0 Comments