നീലേശ്വരം: കേരള സ്റ്റേറ്റ് ടൈലേഴ്സ് അസോസിയേഷന് ഹോസ്ദുര്‍ഗ് താലൂക്ക് സമ്മേളനം വ്യാപാരഭവനില്‍ നടത്തി.
താലൂക്ക് പ്രസിഡണ്ട് ഒ.വി.ഗംഗാധരന് അധ്യക്ഷത വഹിച്ചു. സമ്മേളനം സംസ്ഥാന പ്രസിഡണ്ട് രാമന് ചെന്നിക്കര ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റി അംഗങ്ങളായ പി.വി.ശങ്കരന്, വി.പത്മനാഭന്, മുന്‍ സംസ്ഥാന കമ്മിറ്റി അംഗം പി.നാരായണന്, ജില്ലാപ്രസിഡണ്ട് മോഹന്‍ ദാസ് കുമ്പള, ജില്ലാ ജനറല്‍ സെക്രട്ടറി മുകുന്ദന്.പി, ജില്ലാവൈസ് പ്രസിഡണ്ട് എം.മാലിനി തുടങ്ങിയവര്‍ പ്രസംഗിച്ചു. താലൂക്ക് ജനറല്‍ സെക്രട്ടറി ബിന്ദു.കെ.വി. റിപ്പോര്‍ട്ടും കണക്കും അവതരിപ്പിച്ചു. തയ്യല്‍തൊഴിലാളി പെന്ഷന് അയ്യായിരം രൂപയായി വര്‍ദ്ധിപ്പിക്കണമെന്നും പ്രസവാനുകൂല്യ കുടിശ്ശിക പതിമൂന്നായിരം രൂപ കൊടുത്തുതീര്‍ക്കുക, നീലേശ്വരം സ്റ്റോപ്പ് ഇല്ലാത്ത ദീര്‍ഘദൂര വണ്ടികള്‍ക്ക് സ്റ്റോപ്പ് അനുവദിക്കുക എന്നീ ആവശ്യങ്ങളും പ്രമേയത്തിലൂടെ ഉന്നയിച്ചു.
0 Comments