ഇടപാടുകാരുടെ സംഗമം


നീലേശ്വരം: നീലേശ്വരം സര്‍വ്വീസ് സഹകരണ ബാങ്കിലെ വായ്പക്കാരും നിക്ഷേപകരും അടങ്ങുന്ന ഇടപാടുകാരുടെ സംഗമം എന്‍.കെ.ബാലകൃഷ്ണന്‍ മെമ്മോറിയല്‍ ഹാളില്‍ നടത്തി.
സര്‍വ്വീസ് സഹകരണബാങ്ക് പ്രസിഡണ്ട് എം.രാധാകൃഷ്ണന്‍ നായര്‍ അധ്യക്ഷം വഹിച്ചു. ഹോസ്ദുര്‍ഗ് അസിസ്റ്റന്റ് രജിസ്ട്രാര്‍ (ജനറല്‍) വി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. മേലാളത്ത് കൃഷ്ണന്‍, കണ്ണന്‍.എസ്, വി.കെ.ഗംഗാധരന്‍ തുടങ്ങിയവര്‍ സംസാരിച്ചു. ബാങ്ക് സെക്രട്ടറി പി.രാധാകൃഷ്ണന്‍ നായര്‍ സ്വാഗതവും ബാങ്ക് ഡയരക്ടര്‍ ബി.സുധാകരന്‍ കൊട്ര നന്ദിയും പറഞ്ഞു.

Post a Comment

0 Comments