ഗള്‍ഫുകാരന്റെ ഭാര്യയെ ബലാത്സംഗം ചെയ്ത ബന്ധുവിനെതിരെ കേസ്


കാസര്‍കോട്: ഗള്‍ഫുകാരന്റെ ഭാര്യയെ ഭീഷണിപ്പെടുത്തി പലവട്ടം ബലാത്സംഗത്തിനിരയാക്കിയ സംഭവത്തില്‍ യുവതിയുടെ ബന്ധുവിനെതിരെ പോലീസ് കേസെടുത്തു.
ഭര്‍ത്താവ് ഗള്‍ഫിലായിരിക്കെ വീട്ടിലെത്തിയ യുവതിയുടെ ബന്ധു ആദ്യം ബലാത്സംഗം ചെയ്യുകയും പിന്നീട് ഇക്കാര്യം ഭര്‍ത്താവിനെ അറിയിക്കുമെന്ന് ഭീഷണിപ്പെടുത്തി പലവട്ടം ലൈംഗീകപീഡനത്തിനിരയാക്കുകയും ചെയ്തുവെന്ന പരാതിയില്‍ കുമ്പളയിലെ കരീമിനെ(35)തിരെയാണ് കുമ്പള പോലീസ് കേസെടുത്തത്. ഭര്‍ത്താവ് നാട്ടിലെത്തിയപ്പോള്‍ യുവതിതന്നെയാണ് ബലാത്സംഗത്തിനിരയാക്കിയ വിവരം വെളിപ്പെടുത്തിയത്. കേസെടുത്തതിനെ തുടര്‍ന്ന് ഒളിവില്‍ പോയ കരീമിനെ അറസ്റ്റുചെയ്യാന്‍ അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ടെന്ന് കുമ്പള സിഐ രാജീവന്‍ പുതിയവളപ്പില്‍ പറഞ്ഞു.

Post a Comment

0 Comments