പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ കൂട്ടബലാത്സംഗം ചെയ്തു ഗര്‍ഭിണിയായ പെണ്‍കുട്ടി ആത്മഹത്യക്ക് ശ്രമിച്ചുബിരിക്കുളം: പ്രായപൂര്‍ത്തിയാവാത്ത പെ ണ്‍കുട്ടിയെ സുഹൃത്തുക്കള്‍ ചേര്‍ന്ന് ബലാത്സംഗം ചെയ്ത് ഗര്‍ഭിണിയാക്കി. ഇതേതുടര്‍ന്ന് ആത്മഹത്യക്ക് ശ്രമിച്ച പെണ്‍കുട്ടിയെ പരിയാരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
മടിക്കൈ സ്വദേശിനിയാണ് പെണ്‍കുട്ടി. കിനാനൂര്‍-കരിന്തളം പഞ്ചായത്തിലെ വെള്ളരിക്കുണ്ട് പോലീസ് സ്റ്റേഷന്‍ പരിധിയില്‍പെട്ട പ്രായപൂര്‍ത്തിയാവാത്ത ആണ്‍കുട്ടിയും മടിക്കൈ സ്വദേശിയായ യുവാവും ചേര്‍ന്നാണ് കൂട്ടബലാത്സംഗം ചെയ്തത്. ആശുപത്രിയില്‍ വെച്ച് പെണ്‍കുട്ടി ഡോക്ടര്‍ക്ക് നല്‍കിയ മൊഴിയിലൂടെയാണ് ക്രൂരമായ സംഭവം പുറത്തുവന്നത്. പെണ്‍കുട്ടിയെ മടിക്കൈ സ്വദേശിയായ യുവാവ് വിവാഹം കഴിക്കാമെന്ന് പ്രലോഭിപ്പിച്ച് കാറില്‍ വെച്ചാണ് ആദ്യം പീഡനത്തിനിരയാക്കിയത്. പിന്നീട് ഭീഷണിപ്പെടുത്തി രണ്ടുപേരും മാറിമാറി പലതവണ ബലാത്സംഗത്തിനിരയാക്കുകയായിരുന്നു. ആശുപത്രിയില്‍ പെണ്‍കുട്ടി നല്‍കിയ മൊഴി ഡോക്ടര്‍ പരിയാരം പോലീസിന് കൈമാറുകയാണുണ്ടായത്. എന്നാല്‍ ഇതുവരെയും കേസ് രജിസ്റ്റര്‍ ചെയ്യാന്‍ പോലീസ് തയ്യാറായിട്ടില്ല. ഒരു പ്രമുഖ രാഷ്ട്രീയ നേതാവിന്റെ മകനും ഇക്കൂട്ടത്തിലുള്ളതാണ് കേസ് രജിസ്റ്റര്‍ ചെയ്യാന്‍ വൈകുന്നതെന്നാണ് ആരോപണം.
അതേസമയം ബലാത്സംഗം ചെയ്യാന്‍ ഉപയോഗിച്ച കാറും ആണ്‍കുട്ടിയുടെ ബൈക്കും പോലീസ് കസ്റ്റഡിയിലെടുത്തതായി സൂചനയുണ്ട്. സംഭവത്തില്‍ കേസെടുക്കാന്‍ വൈകുന്നത് നാട്ടില്‍ വ്യാപകമായ പ്രതിഷേധത്തിനിടയാക്കി. സംഭവത്തെ തുടര്‍ന്ന് മടിക്കൈ സ്വദേശിയായ യുവാവ് നാട്ടില്‍ നിന്നും മുങ്ങി.

Post a Comment

0 Comments