കരിന്തളം-ഓമച്ചേരി കോളനി റോഡ് യാഥാര്‍ത്ഥ്യമാക്കണം


കരിന്തളം: കരിന്തളം പാറ ടെലിഫോണ്‍ എക്‌സ്‌ചേഞ്ച് പരിസരത്തുനിന്ന് തുടങ്ങി ഓമച്ചേരി കോളനിയിലേക്കുള്ള പരിസരത്തു നിന്ന് തുടങ്ങി ഓമച്ചേരി കോളനിയിലേക്കുള്ള കരിന്തളം-ഓമച്ചേരി കോളനി റോഡ് യാഥാര്‍ത്ഥ്യമാക്കണമെന്ന് ഓമച്ചേരി വി.വി.കുഞ്ഞിരാമന്‍ സ്മാരക പുരുഷ സ്വയം സഹായ സംഘം വാര്‍ഷിക ജനറല്‍ബോഡിയോഗം അധികൃതരോട് ആവശ്യപ്പെട്ടു.
നിരവധി കുടുംബങ്ങങള്‍ ഈ മേഖലയില്‍ താമസിക്കുന്നുണ്ട്. കൂടാതെ രോഗികളും പിഞ്ചുകുഞ്ഞുങ്ങളും ഉള്‍പ്പെടെയുള്ള ജനവിഭാഗങ്ങള്‍ അധിവസിക്കുന്ന ഈ പ്രദേശത്ത് റോഡ് സൗകര്യം ഇല്ലാത്തതിനാല്‍ ജനങ്ങള്‍ കടുത്ത ദുരിതത്തിലാണ്. ഇതിന് അടിയന്തിര നടപടികള്‍ അധികൃതരുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും യോഗം ആവശ്യപ്പെട്ടു.
എം.അനില്‍കുമാര്‍ അധ്യക്ഷം വഹിച്ചു. പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ പി.ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ.സതീശന്‍, നിധിന്‍.ഒ, ഒ.കുഞ്ഞിരാമന്‍ എന്നിവര്‍ സംസാരിച്ചു. വാസു കരിന്തളം സ്വാഗതവും വി. രാജേഷ് നന്ദിയും പറഞ്ഞു.

Post a Comment

0 Comments