കാസര്‍കോട്: കേന്ദ്രഗവണ്മെന്റിന്റെ ഏക് ഭാരത് ശ്രേഷ്ഠ ഭാരത് പരിപാടിയുടെ ഭാഗമായി കേരള കേന്ദ്രസര്‍വ്വകലാശാലയില്‍ സാസ്കാരിക വിനിമയ പരിപാടിക്ക് തുടക്കം കുറിച്ചു.
തിരഞ്ഞെടുക്കപ്പെട്ട അമ്പത് വിദ്യാര്‍ത്ഥികളുമായി ഹിമാചല്‍ പ്രദേശ് കേന്ദ്രസര്‍വ്വകലാശാലയില്‍ നിന്നുള്ള ഒരു സംഘം ക്യാമ്പസില്‍ എത്തി. സംഘം ഹമാചല്പ്രദേശിന്റെ തനത് സാംസ്കാരിക കലാരൂപങ്ങള്‍ അവതരിപ്പിച്ചു. കേരള കേന്ദ്ര സര്‍വ്വകലാശാലയില്‍ നിന്ന് തിരഞ്ഞെടുക്കപ്പെട്ട സംഘവുമായി സംവാദത്തിലേര്‍പ്പെടുകയും സാംസ്കാരിക വിനിമയം നടത്തുകയും ചെയ്തു.
ചടങ്ങിന്റെ ഔപചാരികമായ ഉദ്ഘാടനം സര്‍വ്വകലാശാല വൈസ് ചാന്‍സലര്‍ പ്രൊഫ. ജി. ഗോപകുമാര്‍ നിര്‍വ്വഹിച്ചു. പ്രോ വൈസ് ചാന്സ്ലര് പ്രൊഫ. കെ. ജയപ്രസാദ്, പരീക്ഷാകണ്‍ട്രോളര്‍ ഡോ. മുരളീധരന് നമ്പ്യാര്‍, വിദ്യാര്‍ത്ഥി ക്ഷേമവിഭാഗം ഡീന്‍ ഡോ. മാണിക്യവേലു, ഏക് ഭാരത് ശ്രേഷ്ഠ് ഭാരത് കണ്‍വീനര്‍ ഡോ. ഇഫ്തികര്‍ അഹമ്മദ്, ഹിമാചല്‍ കേന്ദ്രസര്‍വ്വകലാശാല അധ്യാപകരായ ഡോ. ഹരികൃഷ്ണന്, ഡോ. പ്രകൃതി എന്നിവര്‍ സംസാരിച്ചു. സംഘം ഫെബ്രുവരി 9 വരെ പെരിയ ക്യാമ്പസിലും സമീപപ്രദേശങ്ങളിലും സാംസ്കാരിക വിനിമയ പരിപാടികളുമായി കേരളത്തിലുണ്ടാകും. കേരളത്തിലെ തിരഞ്ഞടുക്കപ്പെട്ട അമ്പത് വിദ്യാര്‍ത്ഥികളുടെ സംഘം ഒരാഴ്ചത്തെ സന്ദര്‍ശനത്തിനായി മാര്‍ച്ച് 2 ന് ഹിമാചല്‍ പ്രദേശില്‍ എത്തും.
0 Comments