ദേശീയഭരണകൂടം ഗാന്ധിജിയെ തമസ്‌ക്കരിക്കുന്നു


കാഞ്ഞങ്ങാട്: രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയുടെ ജീവിതവും ദര്‍ശനവും ലോകമെമ്പാടും മാതൃകയാക്കുമ്പോള്‍ ദേശീയ ഭരണകൂടം ഗാന്ധിസത്തേയും മഹാത്മജിയുടെ നാമത്തെപ്പോലും തമസ്‌ക്കരിക്കാനുള്ള നീക്കമാണ് നടത്തുന്നതെന്ന് ടി.കെ.സുധാകരന്‍ അഭിപ്രായപ്പെട്ടു.
ലോകത്ത് യുദ്ധഭീതിയും സാമൂഹ്യ അസ്വസ്ഥതയും പടരുന്ന സമകാലീന ചുറ്റുപാടില്‍ ഐക്യരാഷ്ട്രസഭ പോലും അംഗീകരിച്ച ഗാന്ധിജിയുടെ ദര്‍ശനങ്ങള്‍ക്ക് പ്രസക്തി വര്‍ദ്ധിച്ചിരിക്കുകയാണ്. എന്നാല്‍ കേന്ദ്ര ഭരണകൂടം ചരിത്ര പുസ്തകങ്ങളില്‍ നിന്നും സ്മാരകങ്ങളില്‍ നിന്നും ഗാന്ധിജിയെ ഇല്ലാതാക്കാന്‍ ശ്രമിക്കുകയാണെന്ന് ഗാന്ധിദര്‍ശന്‍ സമിതിയുടെ കാഞ്ഞങ്ങാട് മേഖലാ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്തു കൊണ്ട് അദ്ദേഹം പറഞ്ഞു.
ജില്ലാ പ്രസിഡണ്ട് പി.പത്മനാഭന്‍ ആദ്ധ്യക്ഷം വഹിച്ചു. ജില്ലാ സെക്രട്ടറി കെ.കെ.ബാബു, വി.ഗോപി, എം.കുഞ്ഞികൃഷ്ണന്‍, ജോസ് പനക്കത്തോട്ടം, കെ.പി.ബാലകൃഷ്ണന്‍, ടി.വി.ശ്യാമള, പി.സരോജ പി.വി.ശോഭ എന്നിവര്‍ പ്രസംഗിച്ചു. കാഞ്ഞങ്ങാട് മേഖലാ കമ്മിറ്റി ഭാരവാഹികളായി എ.പുരുഷോത്തമന്‍ (പ്രസിഡണ്ട്), പി.എന്‍.മുഹമ്മദ്കുഞ്ഞി മാസ്റ്റര്‍, വി.വി.അനീഷ് (വൈസ് പ്രസിഡണ്ടുമാര്‍), പി.സുമതി (ജനറല്‍ സെക്രട്ടറി), എച്ച്.ബാലന്‍, രാജന്‍ ഐങ്ങോത്ത് (സെക്രട്ടറിമാര്‍), സുരേന്ദ്രന്‍ ചിത്താരി (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

Post a Comment

0 Comments