കാറിടിച്ച് ഓട്ടോഡ്രൈവര്‍ക്ക് പരിക്ക്


പടന്നക്കാട്: അമിതവേഗതയില്‍ വന്ന കാറിടിച്ച് ഓട്ടോറിക്ഷാഡ്രൈവര്‍ക്ക് പരിക്കേറ്റു.
ചെങ്കള്ള പാടിറോഡിലെ മുഹമ്മദിന്റെ മകന്‍ പി.സമീറിനാണ് സാരമായി പരിക്കേറ്റത്. കഴിഞ്ഞ 24 ന് രാവിലെ 11.30 മണിക്ക് കാഞ്ഞങ്ങാട് സൗത്ത് ദേശീയപാതയില്‍വെച്ചാണ് സമീര്‍ ഓടിച്ച കെ.എല്‍.60 കെ.4801 ഓട്ടോറിക്ഷയില്‍ കെ.എല്‍.60 കെ 4924 നമ്പര്‍ കാറിടിച്ചത്. പരിക്കേറ്റ സമീറിനെ ഉടന്‍ നീലേശ്വരം തേജസ്വിനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും നില ഗുരുതരമായതിനാല്‍ മംഗലാപുരം ആശുപത്രിയിലേക്ക് മാറ്റി. സമീറിന്റെ പരാതിയില്‍ കാര്‍ ഡ്രൈവര്‍ക്കെതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.

Post a Comment

0 Comments