ഇനി കളിയാട്ട നാളുകള്‍


നീലേശ്വരം: ഇനിയുള്ള ഏഴ് നാളുകള്‍ നീലേശ്വരത്ത് പെരുങ്കളിയാട്ടത്തിന്റെ ലഹരിയില്‍.
23 വര്‍ഷങ്ങള്‍ക്ക് ശേഷം പെരുങ്കളിയാട്ടം നടക്കുന്ന തട്ടാച്ചേരി വടയന്തൂര്‍ കഴകം ക്ഷേത്രത്തിലെ ഉത്സവത്തിന് തുടക്കംകുറിച്ച് ഇന്ന് രാവിലെ ദീപവും തിരിയും കൊണ്ടുവന്നു. ക്ഷേത്രസ്ഥാനികരുടെയും ഭക്തരുടെയും സാന്നിധ്യത്തില്‍ പാലായി അയ്യാങ്കുന്ന് ക്ഷേത്രത്തില്‍ നിന്നുമാണ് ഭക്തി സാന്ദ്രമായ ചടങ്ങുകളോടുകൂടി ദീപവും തിരിയും എഴുന്നള്ളിച്ചത്. രാവിലെ മഹാഗണപതിഹോമവും നടന്നു. ഒന്നാം ദിവസമായ ഇന്ന് തൂവക്കാരന്‍ദൈവം, ഊര്‍പഴശ്ശി എന്നിവയുടെ വെള്ളാട്ടവും വടയന്തൂര്‍ ഭഗവതി, പടക്കത്തി ഭഗവതി, ക്ഷേത്രപാലകന്‍ എന്നിവയുടെ അന്തിത്തോറ്റവും എഴുന്നള്ളത്തും വീരന്മാര്‍, തൂവക്കാരന്‍ ദൈവം, ഊര്‍പഴശ്ശിദൈവം, രക്തചാമുണ്ഡി, ചെറളത്ത് ഭഗവതി, വിഷ്ണുമൂര്‍ത്തി, പാടാര്‍ക്കുളങ്ങര ഭഗവതി എന്നിവയുടെ അരങ്ങേറ്റവും ഉണ്ടാവും.

Post a Comment

0 Comments