കാസര്‍കോട്: ജില്ലയില്‍ 2018-19 സാമ്പത്തിക വര്‍ഷം ദേശീയ സമ്പാദ്യ പദ്ധതിയില്‍ ജില്ലാതലത്തിലും ബ്ലോക്ക് തലത്തിലും ഏറ്റവും കൂടുതല്‍ നിക്ഷേപം സ്വരൂപിച്ച ഏജന്റുമാര്‍ക്ക് കളക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന ചടങ്ങില്‍ ഉപഹാരം നല്കി. ഡെപ്യൂട്ടി കളക്ടര്‍ പി.ആര് രാധിക പരിപാടി ഉദ്ഘാടനം ചെയ്തു. ദേശീയ സമ്പാദ്യ പദ്ധതി അസിസ്റ്റന്റ് ഡയറക്ടര്‍ കെ ഷീബ അധ്യക്ഷയായി. കാസര്‍കോട് പാക്കേജ് സ്പെഷല്‍ ഓഫീസറുമായ ഇ പി രാജ് മോഹന്‍, കാസര്‍കോട് ഡിവിഷന് പോസ്റ്റല്‍ സൂപ്രണ്ട് സുബ്രഹ്മണ്യന്, വനിതാ ക്ഷേമ ഓഫീസര്‍ സൂസമ്മ ഐസക്, ജനറല്‍ എക്സറ്റന്ഷന് ഓഫീസര്‍ ഗംഗാധരന് എന്നിവര്‍ സംസാരിച്ചു. ജില്ലയിലെ മികച്ച എം പി കെ ബി വൈ ഏജന്റിനുള്ള പുരസ്ക്കാരത്തിന് കെ കെ ഭാരതിയും ഒ ശോഭനയും അര്‍ഹരായി. ജില്ലയിലെ മികച്ച എസ് എ എസ് ഏജന്റിനുള്ള പുരസ്ക്കാരത്തിന് അഹ്സന ഭാനുവും രവി രാജും അര്‍ഹരായി. ബ്ളോക്ക് തലത്തില്‍ മികച്ച ഏജന്റിനുള്ള പുരസ്ക്കാരത്തിന് കെ കെ, ശ്രീദേവി, പി ജസ്സി, കെ ബാലാമണി, എന്‍ ലക്ഷ്മി, വി ബാലാമണി, സി കെ ശ്യാമള, ടി കെ ഇന്ദിര, ലാലി ജോസഫ്, എ ബേബി, പി പി മെഹര്ബാന്, എന്‍ സി ശോഭന, വി വിജയലക്ഷ്മി, ജയശ്രീ പി ഭട്ട്, എന്‍ പി പ്രസന്നകുമാരി, ഡി കെ ഗംഗാദേവി എന്നിവര്‍ അര്‍ഹരായി. തുടര്‍ന്ന് ഏജന്റുമാര്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു. സീനിയര്‍ ഗ്രേഡ് അസിസ്റ്റന്റ് എ രേഖ നന്ദി പറഞ്ഞു.
0 Comments