പരീക്ഷയെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ആധിയുണ്ടാവരുത് -മുശ്ത്താഖ് ദാരിമി


ചട്ടഞ്ചാല്‍: പരീക്ഷയെ ഓര്‍ത്തുള്ള ആധിവിദ്യാര്‍ത്ഥികളില്‍ ഉണ്ടാവരുതന്ന് എസ് കെ എസ് എസ് ജില്ലാ ജനറല്‍ സെക്രട്ടറി വി കെ മുശ്ത്താഖ് ദാരിമി അഭിപ്രാായപ്പെട്ടു.
പരീക്ഷകള്‍ക്കെല്ലാം വീണ്ടും ഒരു അവസരം ഉണ്ടെന്നും മാര്‍ക്ക് മാത്രമല്ല ഒരു വ്യക്തിക്ക് പ്രധാനമെന്ന് മനസ്സിലാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരീക്ഷ അടുക്കുന്നതോടെ കടുത്ത മാനസിക സംഘര്‍ഷത്തിലാകുന്ന വിദ്യാര്‍ഥികളെയും രക്ഷിതാക്കളെയും പേടിയില്‍ നിന്നും അകറ്റി കുട്ടികള്‍ക്ക് ആത്മവിശ്വാസവും മാനസികവുമായ കരുത്തും നല്‍കാന്‍ എസ് കെ എസ് എസ് എഫ് കാസര്‍കോട് ജില്ലാ കമ്മിറ്റി എക്‌സലന്റിയം 2020 എന്ന പേരില്‍ ജില്ലയില്‍ അഞ്ച് കേന്ദ്രങ്ങളിലായി സംഘടിപ്പിക്കുന്ന ഹാപ്പി ഈസി എക്‌സാമിന്റെ ചട്ടഞ്ചാല്‍ കേന്ദ്രത്തില്‍ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സമസ്ത എംപ്ലോയീസ് സംസ്ഥാന സെക്രട്ടറി സിറാജുദ്ധീന്‍ ഖാസി ലൈന്‍ അധ്യക്ഷനായി. ട്രൈനര്‍ ഫൈസല്‍ ഹുദവി ബാറടുക്ക ക്ലാസിന് നേതൃത്വം നല്‍കി. ജില്ലാ സെക്രട്ടറിയേറ്റ് അംഗം ലത്തീഫ് കൊല്ലമ്പാടി പ്രസംഗിച്ചു.

Post a Comment

0 Comments