കാഞ്ഞങ്ങാട്: രാവണീശ്വരം അഴീക്കോടന്‍ വായനശാലയില്‍ പുതുതായി പണികഴിപ്പിച്ച ഡയസിന്റെയും അലമാരയുടെയും സമര്‍പ്പണവും ക്ലബ് യുഎഇ കമ്മറ്റി നല്കിയ 50000 രൂപയുടെ പുസ്തകങ്ങളുടെ ഏറ്റുവാങ്ങലും അഴീക്കോടന്‍ മന്ദിരത്തില്‍ നടന്നു.
കേരള ഗ്രന്ഥശാലാ സംഘം സംസ്ഥാന സെക്രട്ടറി പി.അപ്പുക്കുട്ടന് ഉദ്ഘാടനം ചെയ്തു. വായനയുടെ മാറുന്ന അഭിരുചികള്‍ എന്ന വിഷയത്തില്‍ ഡോ.എ.അശോകന് ക്ലാസെടുത്തു.
തുടര്‍ന്ന് ക്ലബ് യുഎഇ കമ്മിറ്റി നല്കിയ പുസ്തകങ്ങള്‍ യുഎഇ കമ്മറ്റി അംഗം മണികണ്ഠന് എം വായനശാല ലൈബ്രേറിയന്‍ സുരേഖ നന്ദകുമാറിന് കൈമാറി. യോഗത്തില്‍ വായനശാല പ്രസിഡന്റ് എം.ബാലകൃഷ്ണന് അധ്യക്ഷനായി. എ.പവിത്രന് മാസ്റ്റര്‍, കെ.ശശി, പി.പ്രകാശന്, പി.വി.ഹരിനാരായണന് എന്നിവര്‍ സംസാരിച്ചു. തുടര്‍ന്ന് നടന്ന ഒഎന്‍വി ഗാനാലാപന മത്സരത്തില്‍ മണികണ്ഠന് ചെറുകര ഒന്നാം സ്ഥാനവും ധന്യ അരവിന്ദന്, കെ.പി.നന്ദകുമാര്‍ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങളും നേടി.
വിജയികള്‍ക്ക് എം.ബാലകൃഷ്ണന് സമ്മാനങ്ങള്‍ വിതരണം ചെയ്തു. വായനശാല സെക്രട്ടറി ടി.സി.ദാമോദന്‍ മാസ്റ്റര്‍ സ്വാഗതവും അഭിലാഷ് ടി.നന്ദിയും പറഞ്ഞു.
0 Comments