ബീച്ച് വടംവലി: വനിതാ വിഭാഗത്തിന്‍ കാസര്‍കോട് ചാമ്പ്യന്‍മാര്‍


കാഞ്ഞങ്ങാട്:കേരള സംസ്ഥാന കായിക വകുപ്പിന്റെയും കേരള സംസ്ഥാന സ്‌പോട്‌സ് കൗണ്‍സലിന്റെയും ആഭിമുഖ്യത്തില്‍ ബീച്ച് ഗെയിസിന്റെ ഭാഗമായി കോഴിക്കോട് സംഘടിപ്പിച്ച സംസ്ഥാന വടംവലി മല്‍സരത്തില്‍ വനിത വിഭാഗത്തില്‍ ഒന്നാം സ്ഥാനവും പുരുഷവിഭാഗത്തിന്‍ മൂന്നാം സ്ഥാനം കാസര്‍കോട് നേടി.
വനിത മല്‍സരത്തില്‍ കൊല്ലവും, പാലക്കാടും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി. പുരുഷവിഭാഗത്തില്‍ കണ്ണൂര്‍, പാലക്കാട് ഒന്നും രണ്ടും സ്ഥാനക്കള്‍ നേടിയത്.
മല്‍സ്യതൊഴിലാളികളുമായി നടത്തിയ മല്‍സരത്തില്‍ യഥാക്രമം കോഴിക്കോട്, തൃശൂര്‍, കണ്ണൂര്‍ സ്ഥാനങ്ങള്‍ നേടി. വിജയികള്‍ക്ക് 50000, 30000 ,20000 രൂപയും ട്രോഫിയുമാണ് സമ്മാനം. കാസര്‍കോട് ജില്ലയെ പ്രതിനിധീകരിച്ച് ഫ്രണ്ട്‌സ് അമ്പങ്ങാട് ജേതാക്കളായി.

Post a Comment

0 Comments