കണ്ണൂര്‍ വിമാനത്താവളത്തില്‍ സ്വര്‍ണ്ണവുമായി ചെറുവത്തൂര്‍ സ്വദേശി പിടിയില്‍


ചെറുവത്തൂര്‍: കണ്ണൂര്‍ രാജ്യാന്തര വിമാനത്താവളത്തില്‍ വിമാനത്തില്‍ ഒളിപ്പിച്ചു കടത്താന്‍ ശ്രമിച്ച 15.2 ലക്ഷത്തിന്റെ സ്വര്‍ണം പിടികൂടി.
സംഭവുമായി ബന്ധപ്പെട്ട് ചെറുവത്തൂര്‍ എടച്ചക്കൈ സ്വദേശി മുഹമ്മദ് ഫൈസലിലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു. ഇയാളില്‍നിന്ന് 379 ഗ്രാം സ്വര്‍ണമാണ് പിടികൂടിയത്. ഇന്ന് പുലര്‍ച്ചെ 5.25 ന് ദുബായില്‍നിന്ന് ഗോഎയര്‍ വിമാനത്തിലാണ് ഇയാള്‍ എത്തിയത്. സ്വര്‍ണം ഗുളിക രൂപത്തിലാക്കി മലദ്വാരത്തില്‍ ഒളിപ്പിച്ചുകടത്താനായിരുന്നു ശ്രമം. കസ്റ്റംസ് ചെക്കിംഗ് പരിശോധനയില്‍ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്തു പരിശോധിച്ചപ്പോഴാണു സ്വര്‍ണം കണ്ടെടുത്തത്.

Post a Comment

0 Comments