പഠനക്ലാസ് സംഘടിപ്പിച്ചു


കാഞ്ഞങ്ങാട്: മാര്യേജ് ബ്യൂറോ ആന്റ് ബ്രോക്കേഴ്‌സ് വെല്‍ഫയര്‍ യൂണിയന്‍ ജില്ലാ കമ്മിറ്റിയുടെ നേതൃത്തില്‍ പഠന ക്ലാസ് സംഘടിപ്പിച്ചു.
കാഞ്ഞങ്ങാട് എലൈറ്റ് ഹോട്ടല്‍ ഹാളില്‍ സംസ്ഥാന പ്രസിഡണ്ട് എം.നാരായണന്‍ വെങ്ങാട്ട് ഉദ്ഘാടനം ചെയ്തു.ജില്ലാ പ്രസിഡണ്ട് .എന്‍ .നാരായണന്‍ പെരിയ അധ്യക്ഷനായി. ഐഡി കാര്‍ഡ് വിതരണവും നടന്നു. പി.ചന്ദ്രന്‍ മാണിയാട്ട്, കണ്ണൂര്‍ ജില്ലാ പ്രസിഡണ്ട് രമാദേവി, സെക്രട്ടറി പവിത്ര പയ്യന്നൂര്‍, ട്രഷറര്‍ പത്മനാഭന്‍ എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി ബാബു കാര്യത്ത് സ്വാഗതവും, സംസ്ഥാന ട്രഷറര്‍ ടി.വി.ലക്ഷ്മണന്‍ നന്ദിയും പറഞ്ഞു.
പുതിയ ഭാരവാഹികളായി എന്‍.നാരായണന്‍ പെരിയ (പ്രസിഡണ്ട്), ഗംഗാധരന്‍ കുറ്റിക്കോല്‍ (വൈസ് പ്രസിഡണ്ട)്, ബാബുകാര്യത്ത് (സെക്രട്ടറി), എ.രമണി (ജോയിന്റ് സെക്രട്ടറി), കെ.വി.ശ്രീധരന്‍ (ട്രഷറര്‍) എന്നിവരെ തെരെഞ്ഞെടുത്തു.

Post a Comment

0 Comments