റോഡിലേക്ക് തള്ളിനിന്ന മരകുറ്റിയിടിച്ച് കാര്‍ തകര്‍ന്നു


കാഞ്ഞങ്ങാട് : ആവിക്കര മീനാപ്പിസ് കടപ്പുറം റോഡില്‍ യത്തീംഖാനയ്ക്ക് മുന്‍വശത്ത് റോഡിലേക്ക് പൊട്ടിവീണ റെയില്‍വേയുടെ സ്ഥലത്തെ മരകുറ്റിയില്‍ തട്ടി കാര്‍ അപകടത്തില്‍പെട്ടു. ഒന്നരവര്‍ഷത്തോളമായി റോഡിലേക്ക് വീണുകിടക്കുന്ന മരക്കുറ്റിയില്‍ തട്ടി നിരവധി വാഹനങ്ങള്‍ക്ക് കേടുപാടുകള്‍ സംഭവിച്ചിരുന്നു.
ഇന്നലെ രാത്രി എട്ടരയോടുകൂടി ട്രെയിന്‍ യാത്രക്കാരനെ കൂട്ടി വരുന്നതിന് കാഞ്ഞങ്ങാടു ഭാഗത്തുനിന്ന് റെയില്‍വേ സ്റ്റേഷനു പടിഞ്ഞാറു ഭാഗത്തേക്കു പോവുകയായിരുന്ന കാര്‍ എതിരെ വരികയായിരുന്ന വാഹനത്തിന്റെ ഹെഡ് ലൈറ്റിന്റെ വെളിച്ചം ഡ്രൈവറുടെ കണ്ണില്‍ തട്ടിയതിനാല്‍ റോഡിലേക്കുതള്ളി നിന്ന മര കുറ്റിയില്‍ കാര്‍ ചെന്നിടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ഇടതുവശം പൂര്‍ണ്ണമായി തകരുകയും ടയര്‍ പൊട്ടുകയും എതിരെവന്ന വാഹനമിടിച്ച് കാറിന്റെ വലതുവശത്തെ പിന്നിലെ ഡോര്‍ തകരുകയും ചെയ്തു ഏകദേശം അമ്പതിനായിരത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു ഒടുവില്‍ ചെറിയ ക്രെയിന്‍ എത്തിച്ചാണ് അപകടത്തില്‍ പെട്ട കാറുമാറ്റിയത്. അടിയന്തിരമായും ബന്ധപ്പെട്ടവര്‍ ഈ മരക്കുറ്റി മാറ്റാന്‍ തയ്യാറാവണമെന്ന് നാട്ടുകാരും ഡ്രൈവര്‍മാരും ആവശ്യപ്പെടുന്നു.

Post a Comment

0 Comments