കൊറോണ: കാഞ്ഞങ്ങാട്ട് എട്ടംഗ വിദഗ്ധ സംഘം എത്തി


കാഞ്ഞങ്ങാട്: കൊറോണ വൈറസ് ബാധിച്ച് കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന മെഡിക്കല്‍ വിദ്യാര്‍ത്ഥിയുടെ നില തൃപ്തികരമാണെന്ന് ആരോഗ്യ വകുപ്പ് അധികൃതര്‍ പറഞ്ഞു.
എന്നാല്‍ ചൈനയില്‍ നിന്നുമെത്തിയ അഞ്ചുപേര്‍ ഉള്‍പ്പെടെ 11 പേരുടെ രക്തസ്രവം വിദഗ്ധപരിശോധയ്ക്കായി അയച്ചിട്ടുണ്ട്. ഇതില്‍ ആറുപേര്‍ ചൈനയില്‍നിന്നുമെത്തിയവരുടെ ബന്ധുക്കളാണ്. ജില്ലയില്‍ 86 പേരാണ് ആരോഗ്യവകുപ്പിന്റെ നിരീക്ഷണത്തില്‍ കഴിയുന്നത്. അതേസമയം കാസര്‍കോട് സ്വദേശിയായ ഒരു യുവാവിനും കൊ റോണ വൈറസ് ബാധിച്ചതായി സൂചനയുണ്ട്. ഇദ്ദേഹത്തെ വിദഗ്ധപരിശോധനയ്ക്കായി കാഞ്ഞങ്ങാട് ജില്ലാശുപത്രിയിലെ സുരക്ഷാവാര്‍ഡിലേക്ക് മാറ്റി. കണ്ണൂര്‍ ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജിലെ എട്ടംഗ വിദഗ്ധസംഘം ഇന്ന് രാവിലെ കാഞ്ഞങ്ങാട്ടെത്തി. നാളെ ഡല്‍ ഹിയില്‍ നിന്നുള്ള മെ ഡിക്കല്‍ബോര്‍ഡ് അംഗങ്ങളും സ്ഥിതിഗതികള്‍ വിലയിരുത്താനായി എത്തുന്നുണ്ട്. കണ്ണൂരില്‍നിന്നെത്തിയ സം ഘം ആരോഗ്യപ്രവര്‍ത്തകര്‍ക്കും ആംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ക്ലാസെടുത്തു. കാസര്‍കോട്ടെയും കാഞ്ഞങ്ങാട്ടെയും 108 അംബുലന്‍സ് ഡ്രൈവര്‍മാര്‍ക്കും ജീവനക്കാര്‍ക്കും സുരക്ഷാവസ്ത്രങ്ങളും ഉപകരണങ്ങളും നല്‍കി.
ഏത് അടിയന്തിരസാഹചര്യങ്ങളിലും സന്നദ്ധരാവാന്‍ ഇവര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. അവധിയില്‍പോയ ജീവനക്കാരെ തിരിച്ചുവിളിച്ചു. ജില്ലാശുപത്രി കേന്ദ്രീകരിച്ച് അടിയന്തരസേവനത്തിനായി പനിഞ്ചംഗ സംഘത്തെ നിയോഗിച്ചു.

Post a Comment

0 Comments