ദുരന്ത നിവാരണ പദ്ധതി ആസൂത്രണ സെമിനാര്‍


കരിന്തളം: കിനാനൂര്‍-കരിന്തളം ഗ്രാമപഞ്ചായത്ത് ദുരന്ത നിവാരണ പദ്ധതി ആസൂത്രണത്തിനായുള്ള പ്രത്യേക വികസന സെമിനാര്‍ കോയിത്തട്ട കുടുംബശ്രീഹാളില്‍ പഞ്ചായത്ത് പ്രസിഡണ്ട് എ.വിധുബാല ഉദ്ഘാടനം ചെയ്തു.
ഒ.എം.ബാലകൃഷ്ണന്‍ മാസ്റ്റര്‍ ദുരന്താവസ്ഥ റിപ്പോര്‍ട്ട് അവതരണം, ദുരന്തസാധ്യത മാപ്പുകള്‍ എന്നീ വിഷയങ്ങള്‍ യോഗത്തില്‍ അവതരിപ്പിച്ചു. ദുരന്താഘാത ലഘൂകരണ റിപ്പോര്‍ട്ട് എ.ആര്‍.രാജു അവതരിപ്പിച്ചു. തുടര്‍ന്ന് ഗ്രൂപ്പ് ചര്‍ച്ചയും ക്രോഡീകരണവും നടത്തി. കേരള സര്‍ക്കാരിന്റെ നമ്മള്‍ നമുക്കായ് എന്ന ദുരന്ത നിരവാരണ ക്യാമ്പയിനിന്റെ ഭാഗമായാണ് പഞ്ചായത്തില്‍ 2020-21 വാര്‍ഷിക പദ്ധതിയില്‍ ദുരന്ത നിവാരണ പ്രവര്‍ത്തനങ്ങള്‍, ദുരന്ത ലഘൂകരണം എന്നിവയുടെ പ്രത്യേക പദ്ധതി തയ്യാറാക്കി നിര്‍വ്വഹണം നടത്താന്‍ ഉദ്ദേശിക്കുന്നത്. പഞ്ചായത്ത് വൈസ് പ്രസിഡണ്ട് വി.ബാലകൃഷ്ണന്‍, സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ ഷൈജമ്മ ബെന്നി, പി.ചന്ദ്രന്‍, കെ.അനിത, പി.സി.രവി, പഞ്ചായത്ത് മെമ്പര്‍മാര്‍ എന്നിവര്‍ സഹായ ഗ്രൂപ്പുകള്‍ക്ക് നേതൃത്വം കൊടുത്തു. കരട് നിര്‍ദ്ദേശങ്ങള്‍ അവതരിപ്പിച്ചു. ഗ്രാമപഞ്ചായത്ത് സെക്രട്ടറി മനോജ് എന്‍.സ്വാഗതം പറഞ്ഞു.

Post a Comment

0 Comments