നായനാര്‍ സ്മാരക മന്ദിരത്തിന്റെ ജനല്‍ തകര്‍ത്തു


വെള്ളിക്കോത്ത്: വെള്ളിക്കോത്തെ ഇ.കെ നായനാര്‍ സ്മാരക മന്ദിരത്തിന്റെ ജനല്‍ഗ്ലാസുകള്‍ എറിഞ്ഞുതകര്‍ത്തു.
സംഭവവുമായി ബന്ധപ്പെട്ട് യുവാവിനെ നാട്ടുകാര്‍ പിടികൂടി പോലീസിലേല്‍പ്പിച്ചു. വെള്ളിക്കോത്തെ പ്രമോദാണ്(28) നായനാര്‍ സ്മാരക മന്ദിരത്തിന്റെ ജനല്‍ എറിഞ്ഞ് തകര്‍ത്തത്. കുട്ടികള്‍ തമ്മിലുണ്ടായ തര്‍ക്കത്തില്‍ഇടപെട്ട് പ്രമോദ് ഒരു കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രശ്‌നത്തില്‍ സ്മാരക മന്ദിര പ്രവര്‍ത്തകര്‍ ഇടപെട്ടതാണ് പ്രമോദിനെ പ്രകോപിതനാക്കിയത്. ഇതിന്റെ വൈരാഗ്യത്തിലാണ് ഗ്ലാസ് തകര്‍ത്തത്. ഹോസ്ദുര്‍ഗ് പോലീസ് ഇയാളെ താക്കീത് ചെയ്ത് വിട്ടയച്ചു.

Post a Comment

0 Comments