നീലേശ്വരം: തൈക്കടപ്പുറം അഴിത്തലയില്‍ സിപിഎം ബ്രാഞ്ച് ഓഫീസ് കെട്ടിടം അക്രമിച്ച് തകര്‍ത്തു.
അഴിത്തല സഫ്ദര്‍ ഹാശ്മി സ്മാരക മന്ദിരമാണ് ഇന്നലെ രാത്രി അടിച്ചുതകര്‍ത്തത്. ഫര്‍ണ്ണിച്ചറുകള്‍, കൊടിമരം, കൊടി എന്നിവയാണ് നശിപ്പിച്ചത്. അക്രമണത്തിന് പിന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണെന്ന് സിപിഎം നേതൃത്വം ആരോപിച്ചു. സംഭവം സംബന്ധിച്ച് നീലേശ്വരം പോലീസില്‍ പരാതി നല്കി. പെരിയയിലുണ്ടായ അക്രമണത്തിന്റെ തുടര്‍ച്ചയായാണ് അഴിത്തലയിലും പാര്‍ട്ടി ഓഫീസ് അക്രമിച്ചതെന്ന് കരുതുന്നു.
കഴിഞ്ഞവര്‍ഷം കല്യോട്ട് ഇരട്ടക്കൊലപാതകം നടന്നപ്പോഴും ഈ ഓഫീസ് അക്രമിച്ചിരുന്നു. സമാധാനന്തരീക്ഷം നിലനില്‍ക്കുന്ന അഴിത്തലയില്‍ ബോധപൂര്‍വ്വം അക്രമം അഴിച്ചുവിടാന്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ശ്രമിക്കുന്നതായി സിപിഎം ലോക്കല്‍ സെക്രട്ടറി പി.പി.മുഹമ്മദ് റാഫി ആരോപിച്ചു.
0 Comments