വൃദ്ധദമ്പതികളുടെ വീട്ടിലേക്കുള്ള റോഡ് ചെങ്കല്ലിട്ട് തടസപ്പെടുത്തി


നെല്ലിത്തറ : വൃദ്ധ ദമ്പതികളുടെ വീട്ടിലേക്കുള്ള റോഡില്‍ ചെങ്കല്‍ ഇറക്കി തടസ്സപ്പെടുത്തിയതായി പരാതി.
നെല്ലിത്തറ പുലയനടുക്കം 78 വയസുള്ള ചന്തുകുഞ്ഞിയും ഭാര്യയും തനിച്ച് താമസിക്കുന്ന വീട്ടിലേക്കുള്ള വഴിയാണ് സഹോദരി സുലോചനയും ബന്ധുക്കളും ചേര്‍ന്ന് ചെങ്കല്‍ ഇറക്കി തടസപെടുത്തിയത്. ചന്തന്‍കുഞ്ഞിയും ഭാര്യ നാരായണിയും വാര്‍ദ്ധക്യ സഹജമായ രോഗങ്ങളാല്‍ ബുദ്ധിമുട്ടുന്നവരാണ്. ഇവര്‍ക്കുള്ള ഏക ആശ്രയമായ വഴിയാണ് ചെങ്കല്ലിട്ട് തടസപ്പെടുത്തിയത്. നേരത്തെ പല തവണ റോഡില്‍ മാര്‍ഗതടസം ഉണ്ടാക്കിയിരുന്നു. ഇത് സംബന്ധിച്ച് പലവട്ടം പോലീസ് സ്റ്റേഷനിലും ആര്‍ ഡി ഒ ഓഫീസിലും നല്‍കിയിരുന്നുവെങ്കിലും നടപടി ഉണ്ടായില്ലത്രെ. ഇപ്പോഴാണ് ചെങ്കല്ലിട്ട് വഴി പൂര്‍ണ്ണമായും തടസപ്പെടുത്തിയത്. സ്ഥലത്തെ ഒരു പ്രാദേശിക നേതാവിന്റെ ഒത്താശയോടെയാണത്രെ വഴി തടസപ്പെടുത്തിയത്. ഇതോടെ ഈ വൃദ്ധദമ്പതികള്‍ തീര്‍ത്തും ഒറ്റപ്പെട്ട നിലയിലാണ്.

Post a Comment

0 Comments