സപ്ലൈ ഓഫീസര്‍ പിടികൂടിയ പോക്കറ്റടിക്കാരന്‍ റിമാന്റില്‍


അമ്പലത്തറ: ബസ് യാത്രയ്ക്കിടയില്‍ സപ്ലൈ ഓഫീസര്‍ പിടികൂടിയ പോക്കറ്റടിക്കാരനെ ഹോസ്ദുര്‍ഗ് കോടതി 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു.
നിരവധി മോഷണക്കേസുകളിലും പോക്കറ്റടി കേസുകളിലും പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് ആദൂര്‍ സ്വദേശി മുഹമ്മദിനെയാണ് (65) കോടതി റിമാന്റ് ചെയ്തത്. കഴിഞ്ഞദിവസം ചുള്ളിക്കരയില്‍ നിന്നും കാഞ്ഞങ്ങാട്ടേക്ക് സ്വകാര്യ ബസില്‍ യാത്രചെയ്യുകയായിരുന്ന ചുള്ളിക്കര സ്വദേശിയും മഞ്ചേശ്വരം സപ്ലൈ ഓഫീസറുമായ സജിയുടെ പോക്കറ്റില്‍ നിന്നും 500 രൂപ മോഷ്ടിക്കാന്‍ ശ്രമിക്കുന്നതിനിടയിലാണ് മുഹമ്മദിനെ സജി കയ്യോടെ പിടികൂടിയത്.
തുടര്‍ന്ന് ബസ് ജീവനക്കാരുടെ സഹായത്തോടെ ഇയാളെ അമ്പലത്തറ പോലീസിലേല്‍പിച്ചു. മോഷണക്കുറ്റം ചുമത്തി കേസെടുത്ത പോലീസ് മുഹമ്മദിനെ അറസ്റ്റ് ചെയ്ത് കോടതിയില്‍ ഹാജരാക്കുകയായിരുന്നു.

Post a Comment

0 Comments