പുല്ലൂര്‍: പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രം പ്രതിഷ്ഠാ ദിന മഹോത്സവത്തിന്റെ ഭാഗമായി 25 വര്‍ഷമായി ക്ഷേത്രത്തിന്റെ നാമധേയത്തില്‍ ബഹറിനില്‍ പ്രവൃത്തിക്കുന്ന കമ്മിറ്റിയുടെ ഇരുപത്തിയഞ്ചാം വാര്‍ഷികവും, 25 വര്‍ഷത്തിനകം പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടില്‍ വന്ന കമ്മിറ്റിയില്‍ ഉണ്ടായവരെ ആദരിക്കല്‍ ചടങ്ങും നടത്തി.
കെ.കുഞ്ഞിരാമന് എം. എല്‍. എ ഉദ്ഘാടനം ചെയ്തു. ബഹറിന്‍ കമ്മിറ്റി രൂപീകരണ സെക്രട്ടറിയും, ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷ കമ്മിറ്റി ചെയര്‍മാനുമായ എം.വി.നാരായണന് അധ്യക്ഷത വഹിച്ചു. പ്രശസ്ത സംഗീതജ്ഞനും, ദേശീയ സംസ്ഥാന അദ്ധ്യാപക അവാര്‍ഡ് ജേതാവുമായ വെള്ളിക്കോത്ത് വിഷ്ണുഭട്ട് മുഖ്യ അതിഥിയായി. പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര ട്രസ്റ്റി ബോര്‍ഡ് ചെയര്മാന് വി.കൃഷ്!ണന് ഒയക്കട, ബഹറിന്‍ കമ്മിറ്റി മുന്‍ ഖജാന്‍ജി എ.ചന്തുകുഞ്ഞി മാടിക്കാല്‍, പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്ര മഹോത്സവ കമ്മിറ്റി ചെയര്മാന് കെ.കേളു, എ.കൃഷ്ണന്, വി.നാരായണന് മേസ്തിരി, എം.വി.നാരായണന് പുളിക്കാല്‍, പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രഭജന സമിതി പ്രസിഡണ്ട് പി.രതീഷ് മാരാര്‍, പുല്ലൂര്‍ ശ്രീ വിഷ്ണുമൂര്‍ത്തി ക്ഷേത്രമാതൃ സമിതി പ്രസിഡണ്ട് ഡോ.ബി. കെ. ബീന തുടങ്ങിയവര്‍ സംസാരിച്ചു.ബഹറിന്‍ കമ്മിറ്റി പ്രസിഡണ്ടും, ഇരുപത്തിയഞ്ചാം വാര്‍ഷിക ആഘോഷ കമ്മിറ്റികണ്വീനറുമായ ടി.വി.ഗംഗാധരന് സ്വാഗതം പറഞ്ഞു.
0 Comments